മാമാങ്കം സെറ്റില്‍ നിന്നും ടിക്ക് ടോക്ക് ! താരങ്ങൾക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് പ്രാചി
ഇന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി എത്തുന്ന ചരിത്ര പ്രധാന്യമുളള ചിത്രമാണ് മാമാങ്കം. എം പദ്മകുമാർ സംവിധാനം ചെയ്യുന് ന ചിത്രത്തിൽ വൻ താരനിരയാണ് അണി നിരക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും , ടീസറും, ഗാനവും പുറത്തു വന്നിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

മാമാങ്കത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന നടിയാണ് പ്രാചി ടെഹ്ലൻ . ചിത്രത്തിലെ മൂക്കൂത്തി മൂക്കൂത്തി എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പുറത്തെത്തും മുൻപ് തന്നെ പ്രാചി പ്രേക്ഷകരുടെ ഇടയിൽ താരമായിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ടിക്ക് ടോക്ക് വീഡിയോയാണ്. മാമാങ്കത്തിലെ സഹതാരങ്ങൾക്കൊപ്പമാണ് പ്രാചിയുടെ ടിക്ക് ടോക്ക്. താരങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
എം പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം നവംബർ 21 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലാന്‍, അനു സിത്താര, സുദേവ് നായര്‍ തുടങ്ങിയ ചിത്രത്തിൽ എത്തുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മോളിവുഡിൽ മറ്റൊരു ചരിത്രമാകാൻ പേകുന്ന ചിത്രമായിരിക്കും മാമാങ്കമെന്ന തരത്തിലുളള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ സെറ്റ് ഒരുക്കുന്നതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരുന്നു.


Click it and Unblock the Notifications











