ദൃശ്യം 2വില്‍ ഉണ്ടാകുമോ? ആരാധകരുടെ ചോദ്യങ്ങള്‍ക്ക് പ്രദീപ് ചന്ദ്രന്‌റെ മറുപടി

By Midhun Raj

ബിഗ് ബോസ് രണ്ടാം സീസണിലൂടെ കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് പ്രദീപ് ചന്ദ്രന്‍. നാല്‍പതിലധികം ദിവസങ്ങള്‍ ഷോയില്‍ പിടിച്ചുനിന്ന ശേഷമാണ് നടന്‍ പുറത്തായത്. ബിഗ് ബോസിന് മുന്‍പ് മിനിസ്‌ക്രീന്‍ താരമായി മലയാളം മിനിസ്‌ക്രീന്‍ രംഗത്ത് തിളങ്ങിയിരുന്നു പ്രദീപ് ചന്ദ്രന്‍. ഒപ്പം ദൃശ്യം പോലുളള നിരവധി സിനിമകളിലും നടന്‍ വേഷമിട്ടു. മോഹന്‍ലാലിന്റെ സിനിമകളിലാണ് പ്രദീപ് ചന്ദ്രനെ മലയാളികള്‍ കൂടുതലായി കണ്ടത്. ലാലേട്ടന്റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ദൃശ്യത്തില്‍ ഒരു ചെറിയ റോളില്‍ നടനും അഭിനയിച്ചിരുന്നു.

pradeepchandran

ദൃശ്യത്തില്‍ സബ് ഇന്‍സ്‌പെക്ടറുടെ റോളിലാണ് പ്രദീപ് ചന്ദ്രന്‍ അഭിനയിച്ചത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമുളള പ്രദീപ് ചന്ദ്രന്റെ അവസാന രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ദൃശ്യത്തിന്‌റെ രണ്ടാം ഭാഗം റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തില്‍ പ്രദീപ് ചന്ദ്രനും ഉണ്ടോയെന്ന ചോദ്യവുമായി ആരാധകര്‍ എത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ദൃശ്യം 2വിന്‌റെ ടീസറില്‍ ആദ്യ ഭാഗത്തിന്‌റെ ക്ലൈമാക്‌സില്‍ നിന്നുളള ഡയലോഗുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്.

ഇതിന് ശേഷമാണ് നടനോട് ദൃശ്യം 2വില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യവുമായി മിക്കവരും എത്തിയത്. എന്നാല്‍ താന്‍ സിനിമയില്‍ ഉണ്ടാകില്ലെന്നാണ് ഇതിന് മറുപടിയായി പ്രദീപ് ചന്ദ്രന്‍ പറഞ്ഞത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇതേകുറിച്ച് പ്രതികരിച്ചത്. അല്‍പ്പം നിരാശയോടും സങ്കടത്തോടെയും തന്നെ പറയട്ടെ, ഞാന്‍ ഉണ്ടാകില്ല, കാരണം എഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ചിത്രം വീണ്ടും എത്തുന്നത്.

Recommended Video

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആന്റണി പെരുമ്പാവൂര്‍ | Filmibeat Malayalam

പുതിയ സ്‌ക്രിപ്റ്റ് പ്രകാരം ആ പോലീസ് സ്‌റ്റേഷനിലെ എല്ലാ ആളുകളും ട്രാന്‍സ്ഫര്‍ ആയി പോയിട്ടും ഉണ്ട്. അപ്പോള്‍ എന്റെ കഥാപാത്രത്തിന് പ്രസക്തി ഇല്ലാത്തത് കൊണ്ടുതന്നെ ഞാനും അതില്‍ ഉണ്ടാകില്ല. അവര്‍ ഒരിക്കലും തന്നെ മനപൂര്‍വ്വം ഒഴിവാക്കിയതല്ലായെന്നും പ്രദീപ് ചന്ദ്രന്‍ പറഞ്ഞു. അതേസമയം ദൃശ്യം 2വില്‍ ഇല്ലെങ്കിലും അധികം വൈകാതെ തന്നെ നല്ലൊരു റോളില്‍ ഞാന്‍ എത്തുമെന്നും അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

Read more about: drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X