പാലാക്കാരന്‍ ജോയിയ്‌ക്കൊപ്പം അലി അക്ബര്‍ ഖാനും
മാര്‍ച്ച് മാസം മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഇരട്ടിമധുരത്തിന്റെ മാസമാണ്. ഒരു ചിത്രം റിലീസ് ചെയ്യുകയും മറ്റൊരു മോസ്റ്റ് വാണ്ടഡ് ചിത്രത്തിന്റെ ട്രെയിലര്‍ അതിനൊപ്പം വരുകയും ചെയ്യുന്നുവെന്നതാണ് മാര്‍ച്ചിന്റെ പ്രത്യേകത. പ്രെയ്‌സ് ദി ലോര്‍ഡാണ് മാര്‍ച്ചില്‍ പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടിച്ചിത്രം. ഈ ചിത്രത്തിനൊപ്പം ആഷിക് അബു ഒരുക്കുന്ന ഗ്യാങ്‌സ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്യും.
ചുരുക്കിപ്പറഞ്ഞാല്‍ ജോയിച്ചായനെയും അലി അക്ബര്‍ ഖാനെയും ആരാധകര്‍ക്ക് ഒരുമിച്ച് കാണാം. പ്രെയ്‌സ് ദി ലോര്‍ഡില്‍ തനി കാഞ്ഞിരപ്പള്ളി അച്ചായനായി പ്രത്യേകതരം സ്വഭാവങ്ങളുള്ള ഒരു കുടുംബനാധനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ഗ്യാങ്സ്റ്ററിലാകട്ടെ ഒരു പക്കാ അധോലോകനായകന്റെ വേഷത്തിലും.

രണ്ട് ലുക്കുകളും വളരെ വ്യത്യസ്തയുള്ളവയാണ്. ഗ്യാങ്‌സ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ എത്താന്‍ വൈകിയത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നാല്‍ പോസ്റ്ററുകള്‍ എത്തിയതോടെ അത് മമ്മൂട്ടി ആരാധകര്‍ ഉത്സവമാക്കി മാറ്റുകയും ചെയ്തു. ഇപ്പോള്‍ അവര്‍ ട്രെയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. അതുകൊണ്ടുതന്നെ പ്രെയ്‌സ് ദി ലോര്‍ഡിനൊപ്പമെത്തുന്ന ഗ്യാങ്സ്റ്റര്‍ ട്രെയിലര്‍ സൂപ്പര്‍ഹിറ്റാകുമെന്നകാര്യം ഏതാണ്ട് ഉറപ്പാണ്.
ഭാര്യയും മക്കള്‍ക്കുമൊപ്പം കൃഷിയും കാര്യങ്ങളുമായി ജീവിയ്ക്കുന്ന ഉച്ചയ്ക്ക് സ്‌മോളടിയ്ക്കുന്ന ജോയി എന്ന കഥാപാത്രമായിട്ടാണ് പ്രെയ്‌സ് ദി ലോര്‍ഡില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. റീനു മാത്യൂസാണ് മമ്മൂട്ടിയുടെ ഭാര്യയായി എത്തുന്നത്. സക്കറിയയുടെ നോവലായ പ്രെയ്‌സ ദി ലോര്‍ഡിനെ ആധാരമാക്കി ഷിബു ഗംഗാധരനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications











