മമ്മൂട്ടിക്കു വേണ്ടി പ്രാര്‍ഥിക്കാം

By Nirmal Balakrishnan

ഇനി ദൈവത്തിനു മാത്രമേ മമ്മൂട്ടിയെ രക്ഷിക്കാന്‍ കഴിയൂ. പ്രെയ്‌സ് ദ് ലോഡ്. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രവും കൈവിട്ടുപോയാല്‍ മമ്മൂട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലാകും. 2013ല്‍ തുടങ്ങിയ പരാജയ യാത്ര പുതുവര്‍ഷത്തിലും തുടരുകയാണ്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത ബാല്യകാലസഖിയും ഏഴുനിലയില്‍ പൊട്ടിയതോടെ എത്രയും പെട്ടെന്നുതന്നെ പ്രെയസ് ദ് ലോഡ് റിലീസ് ചെയ്യാന്‍തീരുമാനിക്കുകയായിരുന്നു. തൊട്ടുപിന്നാല്‍ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഗാങ്‌സ്റ്റര്‍ വരുന്നുണ്ട്. ഷിബു ഗംഗാധരന്റെ ചിത്രത്തിന്റെ വിജയം അതിനെയും ബാധിക്കും. അതുകൊണ്ട് ദൈവത്തോടു പ്രാര്‍ഥിക്കുകയേ രക്ഷയുള്ളൂ. പ്രെയ്‌സ് ദ് ലോഡ്.

നസ്രാണി എന്ന ചിത്രത്തിനു ശേഷം പാലാക്കാരന്‍ അച്ചായനെ അവതരിപ്പിക്കുകയാണ് മമ്മൂട്ടി. പഌന്റര്‍ ജോയി. വലിയ സമ്പന്നനായ ജോയി പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന ആളാണ്. ഭാര്യയും മക്കളും പണവുമാണ് അയാളുടെ ലോകം. അവരുടെ ഇടയിലേക്ക് പ്രണയിച്ചു വിവാഹം കഴിച്ച് സാംകുട്ടിയും ആനിയും വരുന്നു. പ്രണയിച്ചു വിവാഹം കഴിച്ച ഇവരെ ജോയിയുടെ വീട്ടില്‍ ഒളിപ്പിച്ചു പാര്‍പ്പിക്കുകയായിരുന്നു.

mammootty

എന്നാല്‍ പ്രണയവുമായി വരുന്ന ഇവര്‍ ജോയിയുട ജീവിതം മാറ്റിമറിക്കുന്നു. ജോയിയുടെ കുടുംബത്തില്‍ മധുരതരമായ പല അനുഭവങ്ങളും അവര്‍ നല്‍കുന്നു. അതോടെ ജോയിയും മാറുന്നു. ഇതാണ് സക്കറിയുടെ പ്രെയ്‌സ് ദ് ലോഡ് എന്ന കഥയുടെ ഇതിവൃത്തം. ഇതാണ് ഷിബു ഗംഗാധരന്‍ എന്ന നവാഗതന്‍ അവതരിപ്പിക്കുന്നത്. റിനു മാത്യൂസ് ആണ് ജോയിയുടെ ഭാര്യയെ അവതരിപ്പിക്കുന്നത്. സാംകുട്ടിയായി അഹമ്മദ് സിദ്ദീഖും ആനിയായി അകന്‍ഷാപുരിയും വേഷമിടുന്നു.

ടി.പി ദേവരാജനാണ് തിരക്കഥ എഴുതുന്നത്. മുകേഷ്, കലാഭവന്‍ ഷാജോണ്‍ എന്നിവരും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രെയ്‌സ് ദ് ലോഡ് എങ്കിലും മമ്മൂട്ടിയെ രക്ഷിക്കണേ എന്ന് ദൈവത്തോടു പ്രാര്‍ഥിക്കാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X