Just In
- 7 hrs ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 7 hrs ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 7 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 8 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- News
കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്മോഹന് വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പാലാക്കാരന് അച്ചായനായി മമ്മൂട്ടിയെത്തി
പാലാക്കാരന് അച്ചായനായി വീണ്ടും മമ്മൂട്ടിയെത്തി. സക്കറിയയുടെ ചെറുകഥയെ ആധാരമാക്കി നവാഗതനായ ഷിജു ഗംഗാധരന് പ്രെയ്സ് ദി ലോര്‍ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂട്ടി വീണ്ടും അച്ചായനായി കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്. ചന്ദനനിറത്തിലുള്ള ജുബ്ബയും മുണ്ടും ധരിച്ചായിരുന്നു മമ്മൂട്ടി സെറ്റിലെത്തിയത്. ഷൂട്ടിങ്ങിന് സൂപ്പര്‍താരം എത്തും എന്നറിഞ്ഞതോടെ പ്രധാന ലൊക്കേഷനായ ആനത്താനം വീടിന്റെ പരിസരത്തെല്ലാം ആരാധകര്‍ നിറഞ്ഞിരുന്നു.
മമ്മൂട്ടിയെത്തിയശേഷം സജീവമായ ഷൂട്ടിങ്ങ് സെറ്റിലെ ആദ്യ ടേക്ക് പന്ത്രണ്ടരയോടെയാണ് എടുത്തത്. മിലന് ജലീലാണ് പ്രെയ്സ് ദി ലോര്‍ഡ് നിര്‍മ്മിക്കുന്നത്. ഇരുപത്തിയെട്ടു ദിവസത്തോളമാണ് കാഞ്ഞിരപ്പള്ളിയിലെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ്ങ് നീളുക. അമല്‍ജ്യോതി കോളെജ്, കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ എന്നിവിടങ്ങളിലും ചില രംഗങ്ങള്‍ ചിത്രീകരിച്ചേയ്ക്കുമെന്ന് പ്രൊഡക്ഷന്‍ വിഭാഗം അറിയിച്ചു.
ചിത്രത്തില്‍ ഇന്നസെന്റും ഇന്ദ്രന്‍സും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇന്നസെന്റ് പള്ളിവികാരിയുടെ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ ജോയ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ നായികയായ റീനു മാത്യൂസാണ് ഈ ചിത്രത്തിലും മമ്മൂട്ടിയുടെ നായികയാകുന്നത്.
ടി പി ദേവരാജനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോയി എന്ന കര്‍ഷകന്റെ ജീവിതത്തിലേക്ക് എത്തുന്ന രണ്ടുപേര്‍ അദേഹത്തിന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുന്നത് ആണ് ചിത്രത്തിന്റെ പ്രമേയം.