വോട്ട് ചെയ്തതിൽ ഇരട്ടി മധുരം!! സന്തോഷം പങ്കുവെച്ച് നടൻ പ്രകാശ് രാജ്...
രാജ്യത്ത് തിരഞ്ഞെടുപ്പ് ചൂട് കത്തിപ്പടരുകയാണ്. ഇക്കുറി സെലിബ്രിറ്റീസ് ഉൾപ്പെടെ ജനവധി തേടുകയാണ്. കർണ്ണടകയിൽ നിന്ന് ഇക്കുറി പ്രകാശ് രാജ് ജനവിധി തേടുന്നുണ്ട്. താൻ പഠിച്ച സ്കൂളിൽ തന്നെയാണ് താരം വോട്ട് ചെയ്തത്. ആദ്യമായി ഇരുന്നു പഠിച്ച ക്ലാസ് മുറിയിൽ വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം.

എന്റെ സ്കൂളിൽ 41 വർഷങ്ങൾക്ക് മുമ്പ് ആദ്യമായിരുന്ന അതേ ക്ലാസ് മുറിയിൽ തന്നെ വോട്ട് ചെയ്തു. ഗൃഹാതുരം, ഒരു പുതിയ യാത്ര, ഒരു പുതിയ മേഖല. ജീവിതം അനുഗ്രഹിക്കപ്പെട്ടതു പോവെ- പ്രാകാശ് രാജ് വോട്ട് ചെയ്തതിനു ശേഷം ട്വിറ്ററിൽ കുറിച്ചു.
പ്രകാശ് രാജ് കോൺഗ്രസിൽ ചേർന്നുവെന്നു തരത്തിലുളള വാർത്തകൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ട് താരം തന്നെ രംഗത്തെത്തിയിരുന്നു. ഒരു ദിവസമല്ല എനിയ്ക്ക് മുന്നിലുള്ളത് പതിനഞ്ച് വർഷമാണ് . ഇതാണ് എന്റെ ജീവിതരീതി. ഇതൊരു തുടക്കം കൂടിയാണ്. നമുക്ക് അറിയണം എത്രപേരാണ് ബദൽ രാഷ്ട്രീയത്തെ അനുകൂലിക്കുന്നുവെന്നത്. എത്രപേരുണ്ടെന്നതിന് അനുസരിച്ച് വേണം അടുത്ത ചുവട് വെയ്പ്പ് തീരുമാനിക്കാൻ-പ്രകാശ് രാജ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications











