»   » സ്പിരിറ്റ് ഒറ്റയടിയ്ക്ക് ലാഭിച്ചത് 3 കോടി രൂപ

സ്പിരിറ്റ് ഒറ്റയടിയ്ക്ക് ലാഭിച്ചത് 3 കോടി രൂപ

Posted By:
Subscribe to Filmibeat Malayalam
Prakash Raj
മോഹന്‍ലാല്‍ ചിത്രമായ സ്പിരിറ്റിന്റെ അണിയറക്കാര്‍ ഒറ്റയടിയ്ക്ക് ലാഭിച്ചത് മൂന്ന് കോടി രൂപ. സിനിമയുടെ ഷൂട്ടിങ് കാല്‍ ഭാഗം പൂര്‍ത്തിയാകും മുമ്പെയാണ് ഈ അസുലഭമായ ഭാഗ്യം സ്പിരിറ്റിന്റെ അണിയറക്കാരെ തേടിവന്നതത്രേ.

സിനിമയുടെ സാറ്റലൈറ്റ് റേറ്റ് വിറ്റാണോ എത്രയധികം പണം ലാഭമുണ്ടാക്കിയതെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ തെറ്റി. എന്നാലതൊന്നുമല്ല, ഒരാളെ വെട്ടിയൊതുക്കിയാണ് സംവിധായകന്‍ രഞ്ജിത്ത് ഈ വമ്പന്‍ ലാഭം പോക്കറ്റിലാക്കിയത്.

സ്പിരിറ്റില്‍ ലാലിന്‍െ വില്ലനായി തമിഴ്‌നടന്‍ പ്രകാശ് രാജിനെയാണ് ആദ്യം തീരുമാനിച്ചിരുന്നത്. ദേശീയപുരസ്‌കാരം നേടി തമിഴകത്തിന്റെ താരമായി മാറിയ താരം. ലാലുമായി നല്ല ബന്ധം, മലയാളത്തില്‍ മുമ്പും അഭിനയിച്ച പരിചയം.... സ്പിരിറ്റിലേക്ക് പ്രകാശ് രാജിനെ കൊണ്ടുവരാനുള്ള കാരണം ഇതൊക്കെയായിരുന്നു.

ആവശ്യം പ്രകാശ് രാജിനെ അറിയിച്ചു, ആള്‍ക്കും സമ്മതം. ഇതോടെ പ്രകാശ് കേരളത്തിലെ വണ്ടികയറി വരുമെന്നായിരുന്നു രഞ്ജിത്തും ലാലും കരുതിയത്. എന്നാല്‍ വന്നത് പ്രകാശന്റെ വിലവിവരപ്പട്ടികയാണ്. മൂന്ന് കോടി രൂപ രൊക്കം തന്നാല്‍ അഭിനയിക്കാമെന്നായിരുന്നു അദ്ദേഹം വിനയത്തോടെ അറിയിച്ചത്.

നായകനായ മോഹന്‍ലാല്‍ പോലും അതിന്റെ പകുതി കാശിന് അഭിനയിക്കാന്‍ തയാറാകുമ്പോള്‍ വില്ലന് ഇത്രയും കൊടുക്കാമോ? ഒന്നുമലോചിച്ചില്ല, പ്രകാശന്റെ പേരുവെട്ടി, പിന്നെ കഥയെഴുതിക്കൊണ്ട് അടങ്ങിയൊതുങ്ങിയിരുന്ന ശങ്കര്‍ രാമകൃഷ്ണനെ വില്ലനുമാക്കി. വില്ലനും മൂന്നു കോടിയും ലാഭം!!

English summary
Rumour's are flooding that it's because of the indifference occurred in terms of remuneration that forced Prakash Raj to back out from this Renjith-Mohanlal movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam