തമിഴ്‌ നടന്‍ പ്രകാശ്‌ രാജ്‌ വിവാഹമോചനത്തിനായി കോടതിയില്‍

By Staff

തമിഴ്‌ ചലച്ചിത്രലോകത്തുനിന്ന്‌ മറ്റൊരു ദാമ്പത്യംകൂടി കോടതി കയറുന്നു. പ്രമുഖ നടന്‍ പ്രകാശ്‌ രാജാണ്‌ വിവാഹമോചനമാവശ്യപ്പെട്ട്‌ കുടുംബകോടതിയെ സമീപിച്ചിരിക്കുന്നത്‌.

നടികൂടിയായ ലളിതകുമാരിയാണ്‌ പ്രകാശ്‌ രാജിന്റെ ഭാര്യ. ഇവര്‍ക്ക്‌ മൂന്നുമക്കളും ഉണ്ടായിരുന്നു ഇതില് ഒരാണ്കുട്ടി നേരത്തേ അപകടത്തില് മരിച്ചിരുന്നു. രണ്ട്‌ വര്‍ഷമായി ഇവരുടെ ദാമ്പത്യബന്ധത്തില്‍ രൂക്ഷമായ പ്രശ്‌നങ്ങളുണ്ടെന്നകാര്യം പരസ്യമാണ്‌. മിക്ക പത്രങ്ങളും മാസികകളും ഇതിനെക്കുറിച്ച്‌ പലകഥകളും എഴുതിപ്പിടിപ്പിയ്‌ക്കുകയും ചെയ്‌തിരുന്നു.

ഇവര്‍ ഇതിനകംതന്നെ വിവാഹം മോചനം നേടിയെന്നും മക്കള്‍ക്ക്‌ വേണ്ടി ഒരു വീട്ടില്‍ താമസിക്കുകയാണെന്നുംവരെ വാര്‍ത്തകളുണ്ടായിരുന്നു. താന്‍ എഗ്മൂറിലെ കുടുംബകോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട്‌ അപേക്ഷനല്‍കിയിട്ടുണ്ടെന്ന്‌ പ്രകാശ്‌ രാജ്‌ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

മക്കളില്‍ പെണ്‍കുഞ്ഞിന്റെ സംരക്ഷണം തനിയ്‌ക്ക്‌ നല്‍കണമെന്നും പ്രകാശ്‌ രാജ്‌ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രേ. തന്റെ മെയ്‌ക്ക്‌-അപ്പ്‌ സഹായി ബോണി വര്‍മ്മയുമായി തനിയ്‌ക്ക്‌ ബന്ധമുണ്ടെന്ന ആരോപണത്തെ പ്രകാശ്‌ രാജ്‌ ഇപ്പോള്‍ ശരിവയ്‌ക്കുകയാണ്‌. മാത്രമല്ല ബോണി വര്‍മ്മയുമായുള്ള ബന്ധം കൂടുതല്‍ദൃഢപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രകാശ്‌ രാജ്‌ വ്യക്തമാക്കി.

തന്റെ ഭാര്യയ്‌ക്ക്‌ എല്ലാ കാര്യങ്ങളും അറിയാമെന്നും നിയമപരമായി നിലനില്‍ക്കുന്ന ബന്ധം കൂടി വേര്‍പെടുത്താനാണ്‌ തങ്ങള്‍ അഗ്രഹിക്കുന്നതെന്നും ഇതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തേണ്ടകാര്യം മാധ്യമങ്ങള്‍ക്കില്ലെന്നും പ്രകാശ്‌ രാജ്‌ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X