പ്രകാശ് രാജും വിവാഹമോചനത്തിന്
തമിഴ് നടന്‍ പ്രകാശ് രാജ് വിവാഹമോചനത്തിനൊരുങ്ങുന്നു. പരസ്പരം സംശയിച്ചും വെറുത്തും യോജിപ്പില്ലാതെയും ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിയാനാവില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു കഴിഞ്ഞു. എഗ്മോറിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് ഹര്‍ജിയും നല്‍കിയെന്നാണ് അണിയറ വൃത്താന്തം.
മാദക നര്‍ത്തകി ഡിസ്കോ ശാന്തിയുടെ സഹോദരി ലളിത കുമാരിയാണ് പ്രകാശ് രാജിന്റെ ഭാര്യ. ഇരുവരും മാനസികമായി അകന്നു കഴിഞ്ഞിട്ട് കുറെക്കാലമായി. ഒരു വീട്ടിലാണ് താമസമെങ്കിലും തങ്ങള്‍ അടുക്കാനാകാത്തവിധം അകന്നതായി പ്രകാശ് രാജ് വെളിപ്പെടുത്തിയിരുന്നു. രണ്ടു കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.
വിവാഹ മോചനം നേടാന്‍ തങ്ങളിരുവരും തീരുമാനിച്ചതായി പ്രകാശ് രാജ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. രണ്ടു കുട്ടികളുടെയും അവകാശം തനിക്കു വേണമെന്ന് ആവശ്യമുന്നയിച്ചതായും അദ്ദേഹം പറയുന്നു.
തന്റെ പ്രൈവറ്റ് സെക്രട്ടറിയും നൃത്ത സംവിധായകയുമായ ബോണി വര്‍മ്മയുമായി പ്രകാശ് രാജിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെയാണ് ഇരുവരും തമ്മില്‍ മാനസികമായി അകന്നത്. ബോണിയെ പ്രകാശ് രാജ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായി ശക്തമായ അഭ്യൂഹം നിലനില്‍ക്കുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications