twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കമലിനും രജനിക്കും പിന്നാലെ പ്രകാശ് രാജും! ലോക് സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുമെന്ന് താരം! കാണൂ!

    |

    സിനിമാതാരങ്ങള്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സ്‌ക്രീനിലെ മികച്ച സ്വീകാര്യത തന്നെയാണ് പല താരങ്ങള്‍ക്കും പുതിയ മേഖലയിലെത്തിയപ്പോഴും ലഭിച്ചത്. സിനിമയ്ക്കപ്പുറത്ത് സമൂഹത്തിലെ കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്താനും നല്ല കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവുമാണ് പലരും പ്രകടിപ്പിക്കുന്നത്. സിനിമയിലായും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം വ്യക്തമാക്കി മുന്നേറുന്ന താരങ്ങളിലൊരാളാണ് പ്രകാശ് രാജ്. കമല്‍ ഹാസനും രജനീകാന്തിനും പിന്നാലെ താരവും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണന്നുള്ള വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പുതുവത്സാരശംസ നേര്‍ന്ന് രംഗത്തെത്തിയതിന് പിന്നാലെയായാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചത്.

    മമ്മൂക്കയ്ക്ക് തന്നെ ആ റെക്കോര്‍ഡും! 2018 ല്‍ കോടികള്‍ വാരി സാമ്പത്തികഭദ്രത നേടിയ സിനിമ ഇക്കയുടേത്! മമ്മൂക്കയ്ക്ക് തന്നെ ആ റെക്കോര്‍ഡും! 2018 ല്‍ കോടികള്‍ വാരി സാമ്പത്തികഭദ്രത നേടിയ സിനിമ ഇക്കയുടേത്!

    അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി വിരുദ്ധ നിലപാടുകളുമായാണ് അദ്ദേഹമെത്തുന്നത്. ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വരുംനാളുകളില്‍ അതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

    Prakash Raj

    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, പുതിയ തുടക്കം, കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍, നിങ്ങളുടെ പിന്തുണയോടെ താന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംനാളുകളില്‍ അറിയിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. നിലപാടുകള്‍ വ്യക്തമാക്കി മുന്നേറുന്ന താരത്തിന് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതുവര്‍ഷത്തിലെ പ്രഖ്യാപനത്തില്‍ ആരാധകരും സന്തോഷത്തിലാണ്.

    English summary
    Prakash Raj ready to contets in Lok Saba Election
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X