മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും മാത്രമല്ല, ഒടിയനില്‍ പ്രകാശ് രാജിനും ആ ഭാഗ്യമുണ്ട്!
Recommended Video

മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ ശരീരഭാരം കുറച്ച് പുതിയ ലുക്കിലെത്തി ഞെട്ടിച്ചിരുന്നു. മൂന്ന് കാലഘട്ടത്തിലുള്ള ഒടിയന്‍ മാണിക്യന്‍ എന്ന പേരിലുള്ള കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിനൊപ്പം സിനിമയില്‍ മഞ്ജു വാര്യരും മൂന്ന് ഗെറ്റപ്പിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിത പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രകാശ് രാജും മൂന്ന് ലുക്കിലെത്തുമെന്നാണ് പറയുന്നത്.

പ്രകാശ് രാജും..
ഒടിയനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രകാശ് രാജുമുണ്ട്. മോഹന്‍ലാലിനെയും മഞ്ജു വാര്യരെ പോലെയും പ്രകാശ് രാജിന്റെ കഥാപാത്രവും മൂന്ന് വ്യത്യസ്ത ലുക്കിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

രാവൂണ്ണി
ഒടിയന്‍ മാണിക്യന്‍ എന്ന വേഷത്തിലാണ് മോഹന്‍ലാല്‍ ഒടിയനില്‍ അഭിനയിക്കുന്നത്. ഒപ്പം രാവൂണ്ണി എന്ന കഥാപാത്രത്തെയാണ് പ്രകാശ് രാജ് അവതരിപ്പിക്കുന്നത്. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ ആരംഭിക്കാനിരിക്കുകയാണ്.

ഒടിയന്
വിഎ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലെത്തുന്ന ഒടിയന്‍ ഒരു ഫാന്റസി ത്രില്ലറായിട്ടാണ് നിര്‍മ്മിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ 2018 ല്‍ തന്നെ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ശക്തമായ സ്ത്രീകഥാപാത്രം
ഒടിയനില്‍ നായികയായി അഭിനയിക്കുന്നത് മഞ്ജു വാര്യരാണ്. ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. പ്രഭ എന്ന വേഷത്തിലാണ് മഞ്ജു സിനിമയിലെത്തുന്നത്.

മറ്റ് താരങ്ങള്‍
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം സിദ്ദിഖ്, ഇന്നസെന്റ്, നരേന്‍, കൈലാഷ്, സന അല്‍താഫ്, അപ്പാനി ശരത്, നന്ദു എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മോഹന്‍ലാലിന്റെ സിനിമ
ഒടിയന്റെ അവസാന ഷെഡ്യൂള്‍ ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. സിനിമയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.


Click it and Unblock the Notifications