അവര്‍ക്കായി യാചിക്കാനും കടം വാങ്ങാനും ഒരുക്കമാണ്! തുറന്നുപറഞ്ഞ് പ്രകാശ് രാജ്
ലോക് ഡൗണ്‍ സമയത്ത് സിനിമാ പ്രവര്‍ത്തകര്‍ അടക്കമുളള നിരവധി പേര്‍ക്ക് സഹായ ഹസ്തവുമായി എത്തിയ താരമാണ് പ്രകാശ് രാജ്. ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാനായി നടന്‍ മുന്നിട്ടിറങ്ങിയത് ശ്രദ്ധേയമായി മാറിയിരുന്നു. നേരത്തെ തന്റെ പ്രൊഡക്ഷന്‍ ഹൗസിലുളള ജോലിക്കാര്‍ക്ക് ശമ്പളം മുന്‍കൂറായും പ്രകാശ് രാജ് നല്‍കിയിരുന്നു. കൂടാതെ ദിവസ കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും പ്രകാശ് രാജ് ശമ്പളം നല്‍കി. നടന്‍ തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നത്.

സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുന്ന സിനിമകളുടെ ദിവസ വേതന തൊഴിലാളികള്‍ക്കും പകുതി പ്രതിഫലം നല്‍കുമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പ്രകാശ് രാജ്, തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം തന്നെ ബോളിവുഡിലും സജീവമാണ് താരം.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിത മാര്‍ഗം ഇല്ലാതായ അതിഥി തൊഴിലാളികളെ സഹായിക്കാനും പ്രകാശ് രാജ് നിരവധി കാര്യങ്ങളാണ് ചെയ്യുന്നത്. അടുത്തിടെ അവര്‍ക്ക് താമസിക്കാന്‍ തന്റെ ഫാം ഹൗസില്‍ നടന്‍ സൗകര്യം ഒരുക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തന്റെ സമ്പാദ്യം മുഴുവന്‍ ഇപയോഗിച്ച് അവരെ സഹായിക്കുമെന്നുള്‍പ്പെടെ നടന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനുളള സൗകര്യവും ഒരുക്കി നല്‍കിയിരിക്കുകയാണ് നടന്‍.
44 ദിവസത്തോളം 31അതിഥി തൊഴിലാളികള്‍ക്കാണ് തന്റെ ഫാം ഹൗസില്‍ പ്രകാശ് രാജ് അഭയം നല്‍കിയത്. ഇവരെയാണ് സ്വന്തം നാടുകളിലേക്ക് എത്തിക്കാന്‍ അദ്ദേഹം തന്നെ വാഹനം ഒരുക്കിയത്. അവരില്‍ നിന്നും വളരെ കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ കഴിഞ്ഞെന്ന് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രകാശ് രാജ് കുറിച്ചു. അതോടൊപ്പം ഒരു പൗരന്‍ എന്ന നിലയില്‍ അവര്‍ക്ക് പ്രതീക്ഷയുടെ നാളുകളും നല്‍കാനായെന്ന് അദ്ദേഹം പറയുന്നു. ഞാന്‍ യാചിക്കുകയോ കടം വാങ്ങുകയോ ചെയ്യും. എന്നിരുന്നാലും വഴിയില്‍ കണ്ടുമുട്ടുന്ന സഹപൗരന്മാരുമായും അത് പങ്കുവെക്കുമെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.


Click it and Unblock the Notifications











