ഒടിയനു ശേഷം നയനിലും കഥാപാത്രമായി പ്രകാശ് രാജ്! ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
പൃഥ്വിരാജ് സുകുമാരന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് നയന്‍. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമുഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
നയനിലെ പ്രകാശ് രാജിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു പുറത്തിറങ്ങിയിരന്നത്. ഡോ ഇന്നയത്ത് ഖാന്‍ എന്നാണ് ചിത്രത്തില്‍ പ്രകാശ് രാജിന്റെ പേര്. ചിത്രത്തിന്റെ ട്രെയിലര്‍ ജനുവരി ഒമ്പതിനാണ് പുറത്തിറങ്ങുന്നത്. വാമിഖ ഗബ്ബി,മംമ്ത മോഹന്‍ദാസ് തുടങ്ങിയവരാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും നയനെന്നാണ് അറിയുന്നത്. ആല്‍ബര്‍ട്ട് എന്നാണ് ചിത്രത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്.
സംവിധായകനായ ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ടോണി ലൂക്ക്,ശേഖര്‍ മേനോന്‍,വിശാല്‍ കൃഷ്ണ,ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജം ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്.


Click it and Unblock the Notifications











