പൃഥ്വിരാജിന്റെ പുതിയ സിനിമയിലെ വില്ലന്‍ പ്രകാശ് രാജ്! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

പൃഥ്വിരാജ് നായനകായി അഭിനയിക്കുന്ന മൈസ്റ്റോറി ഈ മാസം റിലീസിനൊരുങ്ങുകയാണ്. തൊട്ട് പിന്നാലെ രണം, അഞ്ജലി മേനോന്‍ എന്നിവരുടെ സിനിമകള്‍ കൂടി തിയറ്ററുകളിലേക്ക് എത്തും. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് നയന്‍.

നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയിലെ ഓരോ താരങ്ങളെയും പരിചയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഗോദയിലൂടെ നായികയായി അഭിനയിച്ച വാമിഖ ഖബ്ബിയാണ് നയനിനെ നായിക. ഇപ്പോള്‍ ചിത്രത്തിലെ വില്ലനെ കുറിച്ചുള്ള വാര്‍ത്ത വന്നിരിക്കുകയാണ്.

നയന്‍

നയന്‍

സംവിധായകന്‍ കമലിന്റെ മകനാണ് ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയാണ് നയന്‍. മുന്‍ അഷിഖ് അബു, ലാല്‍ ജോസ്, കമല്‍ എന്നിവര്‍ക്കൊപ്പം അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ജീനസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. മുന്‍പ് ദുല്‍ഖറും നിത്യ മേനോനും കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ച 100 ഡെയിസ് ഓഫ് ലവ് ആയിരുന്നു ജീനസിന്റെ കന്നിചിത്രം. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നയന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.

 പുതിയ നിര്‍മാണ കമ്പനി

പുതിയ നിര്‍മാണ കമ്പനി

നയന്‍ സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. അതില്‍ ഒന്ന് ആഗസ്റ്റ് സിനിമാസില്‍ നിന്നും പിരിഞ്ഞതിന് ശേഷം പൃഥ്വി പുതിയൊരു പ്രെഡാക്ഷന്‍ കമ്പനി ആരംഭിച്ചിരുന്നു. സോണി പിക്‌ചേഴ്‌സുമായി ചേര്‍ന്ന് പൃഥ്വിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന ആരംഭിച്ച പുതിയ പ്രൊഡക്ഷന്‍സ് ഹൗസിന്റെ കീഴിലാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ഹിമാലയത്തില്‍ നിന്നും ഷൂട്ടിംഗ് നടത്തിയ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

 നായികമാര്‍

നായികമാര്‍

സിനിമയില്‍ പൃഥ്വി ഒരു ശാസ്ത്രഞ്ജന്റെ വേഷത്തില്‍ അഭിനയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജിന്റെ നായികയായി അഭിനയിക്കുന്നത് ഗോദ എന്ന സിനിമയിലൂടെ നായികയായി എത്തിയ വാമിഖ ഖബ്ബിയാണ്. സിനിമയില്‍ മംമ്താ മോഹന്‍ദാസും മറ്റൊരു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മംമ്തയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല.

വില്ലന്‍ അവതരിച്ചു

സയന്‍സ് ഫിഷനായി നിര്‍മ്മിക്കുന്ന പൃഥ്വിയുടെ സിനിമയില്‍ പ്രകാശ് രാജും ഉണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡോക്ടര്‍ ഇനിയത് ഖാന്‍ എന്നാണ് സിനിമയിലെ പ്രകാശിന്റെ പേര്. ഇതൊരു വില്ലന്‍ കഥാപാത്രമാണെന്നുള്ളതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രകാശ് രാജിന്റെ ഒരു ശക്തമായൊരു കഥാപാത്രമായിരിക്കും സിനിമയിലുള്ളതെന്നാണ് സൂചന. എന്തായാലും വരുംദിവസങ്ങൡ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X