»   »  ഇവരുടെ ധൈര്യം സമ്മതിക്കണം, ദുൽഖറിനേയും കീർത്തിയേയും കുറിച്ച് പ്രകാശ് രാജ് പറഞ്ഞതിങ്ങനെ...

ഇവരുടെ ധൈര്യം സമ്മതിക്കണം, ദുൽഖറിനേയും കീർത്തിയേയും കുറിച്ച് പ്രകാശ് രാജ് പറഞ്ഞതിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

ദുൽഖർ സൽമാനെയും കീർത്തി സുരേഷിനേയും പുകഴ്ത്തി നടൻ പ്രകാശ് രാജ്. മഹാനടി ചിത്രം ചെയ്യാൻ കാണിച്ച ഇവരിടെ ധൈര്യത്തെയാണ് താരം അഭിനന്ദിച്ചത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജ്  ഇക്കാര്യം പറ‍ഞ്ഞത്. ജമിനി ഗണേശന്റെയും സാവിത്രിയുടേയും കഥ പറയുന്ന ചിത്രമാണിത്. ഒരു തെലുങ്ക് ചിത്രത്തിന്റെ നിർമ്മാതാവ് ചക്രപാണിയുടെ വേഷത്തിൽ പ്രകാശ് രാജും ചിത്രത്തിൽ എത്തുന്നുണ്ട്.

dulqur-keerthi

സമയമാകുമ്പോൾ അത് നടക്കും! നടി അനുഷ്ക ഷെട്ടിയുടെ വിവാഹ സങ്കൽപ്പം ഇങ്ങനെ...


മികച്ചൊരു ബയോപികാണ് മഹാനടി. പണ്ടത്തെ കാലത്തെ സിനിമയെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന അവരോട് തനിയ്ക്ക് ബഹുമാനമാണെന്നും താരം പറ‍ഞ്ഞു. അവരുടെ ചിന്തഗതിയെ കുറിച്ച് മനസിലാക്കാനും, അവർക്കിടയിലുള്ള ബന്ധങ്ങൾ, വ്യക്തിപരമായി അവരുടെ തിരഞ്ഞെടുപ്പ് എന്നിവയെ കുറിച്ച് അറിയാൻ ശ്രമിക്കുക എന്നത് വലിയ കാര്യമാണ്. അതിനാൽ തന്നെ ഈ ചലഞ്ചിങ്ങായിട്ടുള്ള കഥാപാത്രങ്ങളെ തിരഞ്ഞെടുത്തതിന് ദുൽഖറിനേയും കീർത്തിയേയും താൻ അഭിനന്ദിക്കുകയാണെന്നു പ്രകാശ് രാജ് പറഞ്ഞു.


ശരിയ്ക്കും മനോഹരം തന്നെ!! 'ജീവാംശമായി താനേ നീയെന്നിൽ'... തീവണ്ടിയിലെ മനോഹര ഗാനം, വീഡിയോ കാണാം


മെയ് 9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തെന്നിന്ത്യൻ താരം സാമന്ത, വിജയ് ദേവരകൊണ്ട തുടങ്ങിയവരും ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ട്. മഹാനടി തമിഴിൽ നടികര്‍ തിലെയ്കം എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്

English summary
Prakash Raj lauds Dulquer and Keerthy Suresh for Mahanati

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X