For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന് മുന്നറിയിപ്പുമായി പ്രകാശ് രാജ്!!നിങ്ങളെ സമൂഹം ഉറ്റു നോക്കുന്നുണ്ട്, ജാഗ്രത പാലിക്കുക

  |

  മീടൂ വെളിപ്പെടുത്തൽ സിനിമ ലോകത്ത് മാത്രമല്ല സമൂഹത്തിലും വൻ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്. ഹോളിവുഡിൽ നിന്നാണ് തുടക്കമെങ്കിലും ഇതിന്റെ പ്രതിചലനം ഇന്ത്യൻ സിനിമ മേഖലയിൽ വൻ കോളിളക്കമായിരുന്നു സൃഷ്ടിച്ചിരുന്നു. സമൂഹത്തിനു മുന്നിൽ ആരാധിക്കുന്ന പല താരങ്ങളുടേയും പൊഴിമുഖം മീടൂ പൊളിച്ചടുക്കിയിരുന്നു. താരപദവിയോ കരിയറോ നോക്കാതെയായിരുന്നു സിനിമയിലെ വനിത പ്രവർത്തകുടെ വെളിപ്പെടുത്തൽ. ബോളിവുഡ് താരം തനുശ്രീ ദത്തയിൽ തുടങ്ങി കോളിവുഡിലും മോളിവുഡിലുമെല്ലാം മീടൂ സജീവമാകുകയായിരുന്നു.

  മകന്റെ എട്ടാമത്തെ പിറന്നാൾ!! ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെച്ച് നവ്യ, കാണൂ

  ബാക്കിയുള്ള ഭാഷയെ അപേക്ഷിച്ച് മലയാളത്തിൽ നിന്ന് അധികം മീടൂ ആരോപണങ്ങൾ ഉയർന്നിരുന്നില്ല രണ്ടു താരങ്ങൾക്ക് നേരെ മാത്രമാണ് ആരോപണവുമായി വനിത പ്രവർത്തകർ രംഗത്തെത്തിയത്. എന്നാൽ മീടൂ കൊണ്ട് ഏറ്റവും പിലിവാല് പിടിച്ചത് നടൻ മോഹൻലാൽ ആയിരുന്നു. ഒരു ബന്ധമില്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ വാക്കുകൾ വൻ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരു ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലാലേട്ടൻ മീടുവിനെ കുറിച്ച് പറഞ്ഞത് വീണ്ടും വിവാദത്തിന് ഇടയാക്കിയിരുന്നു. ഇപ്പോഴിത ലാലേട്ടന്റെ വിവാജ പരാമർശത്തിനെതിരെ നടൻ പ്രകാശ് രാജ്, മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

  സദ്യ അത്ര പോര!! അപ്പോൾ അടുത്ത കല്യാണത്തിന് കാണാം, ഈ പ്രകാശൻ ഒന്നാന്തരം മലയാളി തന്നെ, കാണൂ...

   കരുതൽ കാണിക്കണം

  കരുതൽ കാണിക്കണം

  മീടൂ വിഷയത്തിൽ മോഹൻലാൽ കുറച്ചു കൂടി കരുതൽ കാണിക്കണമെന്നാണ് പ്രകാശ് രാജിന്റെ അഭിപ്രായം. സമൂഹം ഏറെ ഉറ്റു നോക്കുന്ന വ്യക്തിയാണ് മോഹൻലാൽ.

  അതിനാൽ തന്നെ ഇത്തരത്തിലുളള കാര്യങ്ങളിൽ കുറച്ചു കൂടി ജാഗ്രത പുലർത്തണമെന്നും താരം വ്യക്തമാക്കി. മീടൂ ക്യാംപെയ്നെ കുറിച്ച് അദ്ദേഹം ഒരിക്കലും ഇങ്ങനെ

  പറയില്ല. അറിയാതെ പറഞ്ഞു പോയതാകുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. വളരെ സെൻസിബിളും സെൻസിറ്റീവുമായ വ്യക്തിയാണ് മോഹൻലാൽ.

   രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയ ബന്ധം

  രണ്ടു പതിറ്റാണ്ടു മുൻപ് തുടങ്ങിയ ബന്ധം

  രണ്ടു പതിറ്റാണ്ടുകളായി തുടങ്ങിയ സൗഹൃദമാണ് തങ്ങളുടേത്. ഇരുവർ എന്ന ചിത്രത്തിൽ നിന്ന് ആരംഭിച്ച ബന്ധമാണ്. ആ ചിത്രം ചെയ്യുമ്പോൾ താനൊരു തുടക്കക്കാരൻ മാത്രമായിരുന്നു. ലാലേട്ടൻ സീനിയർ താരവും. ലാലേട്ടൻ അന്ന് എന്നോട് കാണിച്ച സ്നേഹവും കരുതലും വലുതായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം പ്രിൻസ് എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചു. ഇപ്പോഴിത ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഓടിയനിലും ഒരുമിച്ചെത്തുകയാണ്.

  മീടൂ ഒരു ഫാഷൻ

  മീടൂ ഒരു ഫാഷൻ

  മീടൂ വിനെ ഒരു മൂവ്മെന്റായി കാണേണ്ട കാര്യമില്ലെന്നും ഇപ്പോൾ അതൊരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു., ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മീടുവിനെ കുറിച്ച് കൂടുതലായി ആരാഞ്ഞ മാധ്യമ പ്രവർത്തകയോട് താൻ ഇത് അനുഭവിച്ചതല്ലെന്നും അതിനാൽ തന്നെ ഇതിനെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുക എന്നും താരം ചോദിച്ചു. ഇത് വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്.

  പുരുഷന്മാരുടെ മീടൂ

  പുരുഷന്മാരുടെ മീടൂ

  പുരുഷന്മാർക്കും ഒരു മീടു ആകാമെന്നും അദ്ദേഹം നർമ രൂപത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനവുമായി രേവതി രംഗത്തെത്തിയത്. ഇന്ത്യൻ ചലച്ചിത്ര

  ലോകത്ത് മീടൂ വൻ ചലനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴും ഇതിനെ കുറിച്ചുള്ള ആരോപണങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മോഹൻലാലിന്റെ

  ആരോപണം.

   ചൊവ്വയിൽ നിന്ന് വന്നവർ

  ചൊവ്വയിൽ നിന്ന് വന്നവർ

  മോഹലാലിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് നടിയും വനിത സംഘടന അംഗവുമായ രേവതി രംഗത്തെത്തിയിരുന്നു. ചൊവ്വയിൽ നിന്ന് ഇപ്പോൾ വന്നവരോട് ലൈംഗിക അധിഷേപം എന്താണെന്നും, എന്ത് കൊണ്ടാണ് അത് തുറന്നു പറയേണ്ടി വരുന്നതെന്നും,ആ തുറന്ന് പറച്ചിൽ സമൂഹത്തിൽ എന്ത് മാറ്റമാണ് കൊണ്ട് വരുന്നതെന്നും അറിയില്ലെന്നും രേവതി ട്വീറ്റ് ചെയ്തു. നടിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

  English summary
  prakash raj say about mohanlal metoo controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X