തന്റെ കൂടെ ചിത്രം എടുത്തതിന് ആരാധികയുടെ ഭര്‍ത്താവ് ഇടപെട്ടു! മോശം അനുഭവത്തെക്കുറിച്ച് പ്രകാശ് രാജ്
പ്രകാശ് രാജ് എന്ന നടന്‍ തെന്നിന്ത്യയിലെന്ന പോലെ ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ച താരമാണ്. നായകനായും വില്ലനായും സഹനടനായുമുളള വേഷങ്ങളില്‍ തിളങ്ങിക്കൊണ്ടാണ് നടന്‍ മുന്നേറുന്നത്. തനിക്ക് ഉണ്ടായൊരു മോശം അനുഭവം കഴിഞ്ഞ ദിവസം താരം ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിരുന്നു. ഒരു ആരാധികയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴുണ്ടായ അനുഭവമായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചിരുന്നത്.
കശ്മീരിലെ ഗുല്‍മാര്‍ഗില്‍ വെച്ച് തന്റെ കൂടെ ഫോട്ടോ എടുക്കാനായി ഒരു യുവതി കുഞ്ഞിനേയും കൂട്ടി വന്നിരുന്നതായി പ്രകാശ് രാജ് പറയുന്നു. ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചപ്പോള്‍ സമ്മതിച്ചു. എന്നാല്‍ ഫോട്ടോ എടുത്തതിനു പിന്നാലെ അവരുടെ ഭര്‍ത്താവ് ഇടപെട്ടെന്നും തന്നൊടൊപ്പം ചിത്രം എടുത്തതിന് അവരെ ചീത്ത പറഞ്ഞതായും നടന്‍ പറയുന്നു.

ഞാന്‍ മോദിയെ എതിര്‍ത്തതായിരുന്നു ഇതിന് കാരണം. യുവതിയോട് ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടപ്പോള്‍ ചുറ്റുമുളള വിദേശികളെല്ലാം നോക്കുന്നുണ്ടായിരുന്നു. അപ്പോള്‍ യുവതി കരയുകയായിരുന്നു. ആ സമയം ഞാന്‍ അയാളുടെ അടുത്ത് ചെന്ന് സംസാരിച്ചു. നിങ്ങളെ നിങ്ങളുടെ ഭാര്യ വിവാഹം ചെയ്തതിനും സുന്ദരിയായ കുട്ടിയെ തന്നതിന്റെയും കാരണക്കാര്‍ ഞാനോ മോദിയോ അല്ല. നിങ്ങളെ അവര്‍ ബഹുമാനിക്കും പോലെ തിരിച്ചും ബഹുമാനിക്കണം. നിങ്ങള്‍ അവധിക്കാലം നന്നായി ആഘോഷിക്കൂവെന്ന് പറഞ്ഞ് താന്‍ നടന്നുപോയെന്നും ഭാര്യയുടെ മുറിവ് അയാള്‍ക്ക് ഉണക്കാന്‍ കഴിയുമോ എന്നുമാണ് താന്‍ ആശങ്കപ്പെടുന്നതെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
മലയാളത്തില്‍ അതിരന്‍ എന്ന ചിത്രത്തിലായിരുന്നു പ്രകാശ് രാജ് ഒടുവില്‍ അഭിനയിച്ചിരുന്നത്. ഫഹദ് ഫാസില്‍ നായകനായ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് മഹേഷ് ബാബുവിനൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം മഹര്‍ഷിയും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു.


Click it and Unblock the Notifications











