ദുല്‍ഖര്‍ സല്‍മാനൊപ്പം പ്രകാശ് രാജും
മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പുറത്തുപറയാന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാവുന്നില്ല. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍ എന്നതും 'മൗനരാഗം' എന്ന മണിരത്‌നത്തിന്റെ ചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രമെന്നതും ഒഴിച്ചാല്‍ പേരുപോലും പുറത്തുവിട്ടിട്ടില്ല.
എ ആര്‍ റഹ്മാന്‍ സംഗീത നല്‍കുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് നായികയെന്നും കേള്‍ക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. പാര്‍വ്വതിയുടെയും ആലിയ ഭട്ടിന്റെയുമൊക്കെ പേര് ഒപ്പം പറഞ്ഞ് കേട്ടിട്ടുണ്ട്.

അതിനിടയില്‍ പ്രകാശ് രാജ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം ഉണ്ടാകും എന്ന കാര്യത്തില്‍ തീരുമാനമായി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദുല്‍ഖറിനൊപ്പം പ്രാധാന്യമുള്ള വേഷം തന്നെയായിരിക്കും പ്രകാശ് രാജിനും.
വീണ്ടും മണിരത്‌നത്തിന്റെ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിത്രത്തിന്റെ കഥയും കഥാപാത്രവും തനിക്ക് ഇഷ്ടപ്പെട്ടെന്നുമാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. ബോബെ, ഇരുവര്‍, കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രകാശ് രാജ് അഭിനയിക്കുന്ന നാലാമത്തെ മണിരത്‌നം ചിത്രമാകും ഇത്.
15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പിസി ശ്രീറാം മണിരത്‌നത്തിന് വേണ്ടി വീണ്ടും ക്യാമറ ചലിപ്പിക്കുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത. മണിരത്‌നത്തിന്റെ 'അലൈപായുതേ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹകനാണ് പിസി ശ്രീറാം. ഇപ്പോള്‍ വിക്രം നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'ഐ'യ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്തതും ഇദ്ദേഹമാണ്.


Click it and Unblock the Notifications