പ്രകാശന്റെ മെട്രോയില്‍ ദിനേഷ് പ്രഭാകറിനൊപ്പം തരികിട സാബുവും! കിടിലന്‍ ട്രെയിലര്‍ പുറത്ത്‌! കാണൂ

By Midhun Raj

ചെറിയ വേഷങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിയ ദിനേഷ് പ്രഭാകര്‍ നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കോമഡി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്നൊരു ചിത്രമായിരിക്കും പ്രകാശന്റെ മെട്രോയെന്നാണ് ട്രെയിലറില്‍നിന്നും ലഭിക്കുന്ന സൂചന.

ദിനേഷ് പ്രഭാകറിനൊപ്പം ബിഗ് ബോസ് വിജയി തരികിട സാബുവും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സൈനു സുല്‍ത്താന്‍ ഫിലിംസിനു വേണ്ടി ഹസീന സൂനീറാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അനഘ ജാനകിയാണ് നായികാ വേഷത്തില്‍ എത്തുന്നത്.

prakashante metro

സിനിമയ്ക്ക് വേണ്ടി മിത്രന്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ദിനേഷ് പ്രഭാകറിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പാഷാണം ഷാജി,കോട്ടയം പ്രദീപ്,മനോജ് ഗിന്നസ്, ഇര്‍ഷാദ്, നോബി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

നേരത്തെ നടി മിയാ ജോര്‍ജ്ജായിരുന്നു സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. അഭിനേതാവ് എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുളള താരമാണ് ദിനേഷ് പ്രഭാകര്‍. പ്രകാശന്റെ മെട്രോ ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X