»   » ലാല്‍ ചിത്രത്തില്‍ നിന്നും പ്രകാശ് രാജ് പിന്‍മാറി

ലാല്‍ ചിത്രത്തില്‍ നിന്നും പ്രകാശ് രാജ് പിന്‍മാറി

Posted By:
Subscribe to Filmibeat Malayalam
Prakash Raj
വെള്ളിത്തിരയില്‍ പ്രകാശ് രാജ്-മോഹന്‍ലാല്‍ സംഗംമം കാത്തിരുന്നവരെ നിരാശപ്പെടുത്തുന്നൊരു വാര്‍ത്ത. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റില്‍ പ്രകാശ് രാജ് ഉണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സ്പിരിറ്റിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്നതിന്റെ ത്രില്ലിലായിരുന്നു പ്രകാശ് രാജ്. എന്നാല്‍ കോളിവുഡിനെ പ്രതിസന്ധിയിലാക്കിയ സമരം അദ്ദേഹത്തിന്റെ പ്ലാനുകളെല്ലാം തകിടം മറിയ്ക്കുകയായിരുന്നു.
സിനിമയില്‍ നിന്നും പിന്‍മാറുന്നതിനുള്ള കാരണം നടന്‍ തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

സമരം അവസാനിച്ചതോടെ പല സിനിമകളുടെയും ചിത്രീകരണം ഒരേസമയം പുനരാരംഭിച്ചത് പ്രകാശ് രാജ് ഉള്‍പ്പെടെ തമിഴിലെ പലതാരങ്ങളുടെയും കാള്‍ ഷീറ്റിനെ കുഴപ്പത്തിലാക്കിയിരുന്നു.

നേരത്തെ ഷൂട്ടിങ് ആരംഭിച്ച സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമായതിനാല്‍ സ്പിരിറ്റില്‍ നിന്ന് പിന്മാറാന്‍ പ്രകാശ് രാജ് തീരുമാനിയ്ക്കുകയായിരുന്നു. ഒരു തമിഴ് സിനിമയുടെ രാജസ്ഥാനിലുള്ള ലൊക്കേഷനില്‍ നിന്നും ട്വിറ്ററിലൂടെയാണ് തന്റെ പിന്‍മാറ്റം പ്രകാശ് രാജ് പ്രഖ്യാപിച്ചത്.

രഞ്ജിത്തിന് തന്റെ ഡേറ്റുകള്‍ ഒരുമിച്ച് വേണമായിരുന്നുവെന്നും എന്നാലിത് സാധ്യമല്ലാത്തതിനാല്‍ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നുമാണ് നടന്റെ വിശദീകരണം. സ്പിരിറ്റില്‍ നിന്ന് പിന്‍മാറേണ്ടി വന്നത് ഏറെ നിരാശജനകമാണെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രകാശ് രാജിന് പകരക്കാരനെ തേടി രഞ്ജിത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നാണ് അറിയുന്നത്.

English summary
A disappointing news for those who were early waiting for the second coming together of two talented actors in India: Mohanlal and Prakashraj in writer-director Ranjith's new Malayalam film Spirit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X