മായാബസാറില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രകാശ് രാജ്
വില്ലനായും സഹനടനായും തെന്നിന്ത്യന്‍ സിനിമാരംഗത്ത് തിളങ്ങുന്ന നടന്‍ പ്രകാശ് രാജ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നു. മായാബസാര്‍ എന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയും പ്രകാശ് രാജും ഒന്നിയ്‌ക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയുടെ ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തില്‍ പ്രകാശ് രാജ് അഭിനയിച്ചിരുന്നു. അന്ന് പ്രകാശ് ഇന്നത്തെപ്പോലെ അറിയപ്പെടുന്ന ഒരു താരമായി വളര്‍ന്നിരുന്നില്ല. ഇപ്പോള്‍ മായാബസാര്‍ ഇരുവരുടെയും സംഗമത്തിന് വീണ്ടും വേദിയൊരുക്കുകയാണ്.
ചിത്രത്തില്‍ പ്രകാശ് രാജിന് വില്ലന്‍ സ്വഭാവമുള്ള വേഷമാണെന്നാണ് സൂചന. മലയാളത്തില്‍ പ്രകാശ് രാജ് ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മായാബസാര്‍. ഇന്ദ്രപ്രസ്ഥത്തിന് ശേഷം ദി പ്രിന്‍സ്, ഒരു യാത്രാമൊഴി, പാണ്ടിപ്പട, എന്നിവയാണ് പ്രകാശ് രാജ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
നവാഗത സംവിധായകനായ തോമസ് സെബാസ്‌റ്റിയനാണ് മായാബസാര്‍ സംവിധാനം ചെയ്യുന്നത്. സിബി മലയില്‍, സുന്ദര്‍ദാസ്, ബ്ലസ്സി, തുടങ്ങിയ സംവിധായകര്‍ക്കൊപ്പം ജോലിചെയ്‌ത പരിചയവുമായാണ് സെബാസ്റ്റ്യന്‍ തന്റെ ആദ്യം ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
ഗോവിന്ദ് വിജയനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മീരാ വാസുദേവിനൊപ്പം ഒരു പുതുമുഖ നടിയും ചിത്രത്തില്‍ പ്രമുഖവേഷത്തിലെത്തുന്നു.
അഖില്‍ ഫിലിംസിന്റെ ബാനറില്‍ സച്ചി എസ് മംഗലമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബറിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നറിയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications