»   » മമ്മൂട്ടിയേപ്പോലെ അല്ല മോഹന്‍ലാല്‍, മകനെ ഉപദേശിച്ചില്ല! ഒടുവില്‍ പണി കിട്ടി, 'ആദി' ഷൂട്ടിംഗ് നിന്നു

മമ്മൂട്ടിയേപ്പോലെ അല്ല മോഹന്‍ലാല്‍, മകനെ ഉപദേശിച്ചില്ല! ഒടുവില്‍ പണി കിട്ടി, 'ആദി' ഷൂട്ടിംഗ് നിന്നു

Posted By:
Subscribe to Filmibeat Malayalam
ചിത്രീകരണത്തിനിടെ പ്രണവിന് പരിക്ക്, എന്താകും ആദി? | filmibeat Malayalam

മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പോലെ ആരാധകര്‍ നെഞ്ചേറ്റുന്നവരാണ് ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലും. മമ്മൂട്ടിയേപ്പോലെ സിനിമകളിലൂടെയാണ് ദുല്‍ഖര്‍ പ്രേക്ഷക മനസില്‍ ഇടം നേടിയതെങ്കില്‍ ഒരു സിനിമയിലും നായകനായി എത്താതെ തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു പ്രണവ്. പ്രണവ് ആദ്യമായി നായകനാകുന്ന ആദി എന്ന ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

വില്ലന്‍ ചെയ്യാം, പക്ഷെ... നിര്‍മാതാവ് മുന്നോട്ട് വച്ച ഒരേ ഒരു ഡിമാന്‍ഡ്! എന്നിട്ട് രക്ഷപെട്ടോ?

നിവിനും ദുല്‍ഖറിനും കിട്ടിയ എട്ടിന്റെ പണി ഇപ്പോ മോഹന്‍ലാലിനും കിട്ടി... സൂപ്പര്‍ താരത്തിന് കൊമ്പില്ല

ആക്ഷന്‍ രംഗങ്ങള്‍ക്ക് രംഗങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്ന ചിത്രത്തില്‍ പ്രണവിന്റെ പ്രകടനം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സംഘട്ടന രംഗത്തില്‍ അഭിനയിക്കുന്നതിനിടെ പ്രണവിന് പരിക്ക് പറ്റിയതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരിക്കുകയാണ്.

പ്രണവിന് പരിക്ക്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ കൊച്ചിയിലെ ചിത്രീകരണത്തിനിടെയായിരുന്നു പ്രണവിന് പരിക്കേറ്റത്. ആക്ഷന്‍ രംഗ ചിത്രീകരണത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴായിരുന്നു കൈക്ക് പരിക്കേറ്റത്.

ഷൂട്ടിംഗ് നിര്‍ത്തി വച്ചു

കൈയില്‍ നിന്നു രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. പരിക്ക് പൂര്‍ണമായും ഭേദമായ ശേഷമേ ചിത്രീകരണം പുനരാരംഭിക്കു. പ്രണവ് ഇപ്പോള്‍ വിശ്രമത്തിലാണ്.

രണ്ട് ദിവസത്തെ ഷൂട്ട് മാത്രം

ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. ഒരു ദിവസം ഹൈദ്രബാദിലും ഒരു ദിവസം കൊച്ചിയിലുമാണ് ഇനി ചിത്രീകരണം അവശേഷിക്കുന്നത്. പ്രണവിന്റെ ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളതും.

മമ്മൂട്ടി ഉപദേശിക്കും

മകനേക്കുറിച്ച് ഏറെ കരുതലുള്ള പിതാവാണ് മമ്മൂട്ടി. ചിത്രീകരണത്തിനിടെ സംഭവിക്കാന്‍ സാധ്യതയുള്ള അപകടങ്ങളേക്കുറിച്ച് മുന്നിറിയിപ്പ് നല്‍കാറുണ്ട്. ഒപ്പം അപകടരമായ രംഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും ദുല്‍ഖറിനെ മമ്മൂട്ടി ഉപദേശിക്കാറുണ്ട്. ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ ശ്രദ്ധിക്കാറില്ല

മമ്മൂട്ടിയേപ്പോലെ അത്ര ഉപദേശങ്ങളൊന്നും പ്രണവിന് മോഹന്‍ലാല്‍ നല്‍കാറില്ല. ആക്ഷന്‍ രംഗങ്ങളോട് പൊതുവേ അമിതമായ ആവേശം കാണിക്കുന്ന വ്യക്തിയാണ് മോഹന്‍ലാലെന്ന് പല സംഘട്ടന സംവിധായകരും പറഞ്ഞിട്ടുണ്ട്. പ്രണവിനും അതേ സ്വഭാവം തന്നെയാണ്.

സംഘട്ടനത്തോടുള്ള ആവേശം

സംഘട്ടന രംഗങ്ങളോട് മോഹന്‍ലാലിനേപ്പോലെ തന്നെ ആവേശം പ്രണവിനും ഉണ്ടെന്ന് ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിരുന്നു. പ്രണവിന്റെ തന്മയത്വത്തോടെയുള്ള ആക്ഷന്‍ പ്രകടനങ്ങള്‍ തന്നെയാണ് ആദിയുടെ ഹൈലൈറ്റ്.

പാര്‍ക്കൗര്‍ അഭ്യാസം

അകോബാറ്റിക് രീതിയിലുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. മുന്നിലുള്‌ല ചെറിയ തടസങ്ങളും മതിലും മറികടക്കാന്‍ ശീരീരം വഴക്കമുള്ളതാക്കുന്നതാണ് ഈ അഭ്യാസ മുറ. ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്ന ഈ ആയോധന മുറ തന്നെയാണ് ആദിയുടെ പ്രധാന ആകര്‍ഷണം. പ്രണവ് ഇതില്‍ പരിശീലനം നേടിയിരുന്നു.

അവസാന ഘട്ട ചിത്രീകരണം

കൊച്ചിയില്‍ ആദിയുടെ അവസാന ഘട്ട ചിത്രീകരണമാണ് നടന്ന് വന്നിരുന്നത്. ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ് ആഴ്ചയാണ് കൊച്ചിയില്‍ അവസാന ഷെഡ്യൂള്‍ ആരംഭിച്ചത്. അവശേഷിക്കുന്ന രംഗങ്ങള്‍ എപ്പോള്‍ ചിത്രീകരിക്കും എന്നതിനേക്കുറിച്ച് തീരുമാനമായിട്ടില്ല.

എന്താണ് ആദി?

ആദി എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൂന്ന് സ്ത്രീ കഥാപാത്രങ്ങളിലൂടെയും ആദി എന്ന നായകനിലൂടെയുമാണ് കഥ വികസിക്കുന്നത്. അതിഥി രവി, അനുശ്രീ, ലെന എന്നിവരാണ് ആദിയിലെ നായികമാര്‍.

ജനുവരി 26ന്

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ നരസിംഹം റിലീസ് ചെയ്ത ജനുവരി 26ന് ആദി റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം.

English summary
Due to an accident in the location Pranav Mohanlal's Aadhi shooting paused for days. Pranav was injured while shooting a glass breaking sequence.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam