പ്രണവിന് വെല്ലുവിളി ഉയര്‍ത്തി മറ്റൊരു താരപുത്രന്‍.. പാര്‍ക്കൗറില്‍ വെല്ലുവിളി.. ആര് തകര്‍ക്കും?

By Nimisha

മലയാള സിനിമയിലെ സ്വന്തം താരമായ മോഹന്‍ലാലിന്റെ മകന്‍ നായകനായെത്തുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ആദിയുടെ പുതിയ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗങ്ങള്‍ ഉള്‍പ്പടെ നിരവധി സാഹസികത നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്.

ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിച്ചില്ലെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന ആദിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെപ്രചരിച്ചിരുന്നു. അതേ പോലെ തന്നെയുള്ള രംഗങ്ങളാണ് അഖില്‍ അക്കിനേനി നായകനായെത്തുന്ന ഹലോയിലുമുള്ളത്. ഇതോടെയാണ് അഖില്‍ പ്രണവിന് വെല്ലുവിളിയാവുമോയെന്ന തരത്തില്‍ സംശയം ഉയര്‍ന്നുവന്നത്.

പാര്‍ക്കൗറിലും വെല്ലുവിളി

പാര്‍ക്കൗറിലും വെല്ലുവിളി

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളാണ് ആദിയുടെ പ്രധാന പ്രത്യേകത. എന്നാല്‍ ഇതേ രംഗങ്ങള്‍ തന്നെയാണ് അഖില്‍ അക്കിനേനി നായകനായെത്തുന്ന ഹലോയിലും കാണുന്നത്. ഇതോടെയാണ് ആദിയും ഹോലയും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് ആരാധകര്‍ക്ക് സംശയം തോന്നിയത്.

നായകനായി അരങ്ങേറുന്നു

നായകനായി അരങ്ങേറുന്നു

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദ്യ ചിത്രമാണ് ആദി. നാഗാര്‍ജ്ജുനയുടെയും അമലയുടെയും മകനായ അഖില്‍ അക്കിനേനി നായകനായെത്തുന്ന രണ്ടാമത്തെ ചിത്രമാണ് ഹലോ.

സിനിമ നിര്‍മ്മിക്കുന്നത്

സിനിമ നിര്‍മ്മിക്കുന്നത്

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് പ്രണവിന്റെ ആദി നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ നായകനല്ലാതെ ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. അക്കിനേനി കുടുംബത്തിന്റെ അന്നപൂര്‍ണ്ണ സ്റ്റുഡിയോസാണ് ഹലോ നിര്‍മ്മിക്കുന്നത്.

 കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റം

കല്യാണി പ്രിയദര്‍ശന്റെ അരങ്ങേറ്റം

പ്രിയദര്‍ശനും ലിസിക്കും പിന്നാലെ മകള്‍ കല്യാണിയും സിനിമയിലേക്ക് പ്രവേശിക്കുകയാണ്. പ്രണവിന്റെ അടുത്ത സുഹൃത്ത് കൂടിയായ കല്യാണി ആദിയില്‍ നായികയായി എത്തുമെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും പിന്നീടാണ് അഖില്‍ അക്കിനേനി ചിത്രത്തിലൂടെയാണ് താന്‍ തുടക്കം കുറിക്കുന്നതെന്ന് കല്യാണി അറിയിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X