twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും ശരിയായില്ല, ഡ്യൂപ്പിനെ വെക്കേണ്ടെന്ന് പ്രണവ്, പിന്നീട് നടന്നതോ?

    By Nimisha
    |

    Recommended Video

    ഡ്യൂപ്പിനെ വെക്കാമെന്ന് സംവിധായകൻ, വേണ്ടെന്ന് പ്രണവ് | filmibeat Malayalam

    പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദി. മോഹന്‍ലാലിന്റെ മകന്റെ നായകനായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് സിനിമാപ്രവര്‍ത്തകരും ആരാധകരും. ആദിയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച പ്രണവിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ അരങ്ങേറുമെന്ന് അന്നേ ആരാധകര്‍ മനസ്സില്‍ കരുതിയിരുന്നു. ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് സിനിമയില്‍ അരങ്ങേറുന്നത്.

    ആദിക്ക് വേണ്ടി ഇത്ര റിസ്‌ക്കെടുക്കണോയെന്ന് പ്രണവിനോട് ഗോകുല്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി!ആദിക്ക് വേണ്ടി ഇത്ര റിസ്‌ക്കെടുക്കണോയെന്ന് പ്രണവിനോട് ഗോകുല്‍ ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി!

    മോഹന്‍ലാലും ദിലീപും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.. ദിലീപ് മുട്ടുകുത്തുമോ? ആര് നേടും?മോഹന്‍ലാലും ദിലീപും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.. ദിലീപ് മുട്ടുകുത്തുമോ? ആര് നേടും?

    ഒടിയന്‍ മാണിക്യന്‍റെ ചിത്രങ്ങള്‍ ഇനി പുറത്തുവിടില്ല.. രഹസ്യ നീക്കങ്ങളുമായി അണിയറപ്രവര്‍ത്തകര്‍!ഒടിയന്‍ മാണിക്യന്‍റെ ചിത്രങ്ങള്‍ ഇനി പുറത്തുവിടില്ല.. രഹസ്യ നീക്കങ്ങളുമായി അണിയറപ്രവര്‍ത്തകര്‍!

    ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തന്നെയാണ് പ്രണവ് നായകനായെത്തുന്നതെന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. പ്രണവിനെ നായകനാക്കുന്നതിനിടയിലെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംവിധായകന്റെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്റെ കെമിസ്ട്രി കൂടിയാണ് ഈ ചിത്രത്തിലൂടെ കാണാന്‍ കഴിയുന്നത്. ക്യാമറയ്ക്ക് പിന്നില്‍ നിന്ന് മുന്നിലേക്കെത്തുമ്പോള്‍ പല കാര്യങ്ങളെക്കുറിച്ചും പറയാതെ മനസ്സിലാക്കാന്‍ പ്രണവിന് കഴിയുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അവസാനഘട്ട ചിത്രീകരണത്തിനിടയില്‍ പ്രണവിന് കൈക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു.

    ചിത്രീകരണം പൂര്‍ത്തിയായി

    ചിത്രീകരണം പൂര്‍ത്തിയായി

    പ്രണവിന്റെ പരിക്കിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ആദിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഹൈദരാബാദ്, ബംഗളുരു, എറണാകുളം എന്നിവിടങ്ങളിലായി നൂറ് ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

    അവസാനഘട്ടത്തിനിടയിലെ പരിക്ക്

    അവസാനഘട്ടത്തിനിടയിലെ പരിക്ക്

    ചിത്രീകരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് പ്രണവിന് പരിക്കേറ്റത്. ഗ്ലാസ് തകര്‍ക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടയിലായിരുന്നു താരപുത്രന് പരിക്കേറ്റത്. കൈ ഉപയോഗിച്ചുള്ള രംഗങ്ങള്‍ ഉള്ളതിനാല്‍ പരിക്ക് ഭേദമാവുന്നത് വരെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.

    ഡ്യൂപ്പില്ലാതെ പൂര്‍ത്തിയാക്കി

    ഡ്യൂപ്പില്ലാതെ പൂര്‍ത്തിയാക്കി

    ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനം നേടിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സാഹസിക രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

    അച്ഛനെ ഓര്‍മ്മിപ്പിക്കുന്നു

    അച്ഛനെ ഓര്‍മ്മിപ്പിക്കുന്നു

    ആക്ഷന്‍ രംഗങ്ങളോട് ഏറെ ഇഷ്ടമുള്ളയാളാണ് മോഹന്‍ലാല്‍. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പലപ്പോഴും ഇത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കാറുള്ളത്. അതേ രീതി തന്നെയാണ് പ്രണവും സ്വീകരിച്ചിട്ടുള്ളത്. മോഹന്‍ലാലാകട്ടെ ഇക്കാര്യത്തില്‍ മകന് കൃത്യമായി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

    ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്

    ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്

    ഫ്രാന്‍സില്‍ നിന്നെത്തിയ സംഘട്ടന സംവിധായകരാണ് ചിത്രത്തിന്റെ ആക്ഷന്‍ സീനുകള്‍ ഒരുക്കിയത്. സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പ്രണവ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതോടെ ആദിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഏറുകയാണ്.

    റിഹേഴ്‌സല്‍ ശരിയായില്ല

    റിഹേഴ്‌സല്‍ ശരിയായില്ല

    ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് പ്രണവ് ചാടുന്ന രംഗം ചിത്രത്തിലുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ അഞ്ച് തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും ശരിയായില്ല. അപ്പോഴാണ് സംവിധായകന്‍ മറ്റൊരു നിര്‍ദേശവുമായി എത്തിയത്.

    മറ്റൊരു ദിവസം ചിത്രീകരിക്കാം

    മറ്റൊരു ദിവസം ചിത്രീകരിക്കാം

    തലേ ദിവസം റിഹേഴ്‌സല്‍ നടത്തിയതിന് ശേഷം പിറ്റേന്ന് ചിത്രീകരിക്കുന്ന രീതിയായിരുന്നു ഫ്രഞ്ച് സംഘം പിന്തുടര്‍ന്നിരുന്നത്. നാലഞ്ച് തഴണ റിഹേഴ്‌സല്‍ നടത്തിയിട്ടും പ്രണവിന്റെ ചാട്ടം ശിയാവാതെ വന്നപ്പോള്‍ ഈ രംഗം പിന്നീട് ചിത്രീകരിക്കാമെന്നായിരുന്നു സംവിധായകന്‍ നിര്‍ദേശിച്ചത്.

    പ്രണവിന് സ്വീകാര്യമായില്ല

    പ്രണവിന് സ്വീകാര്യമായില്ല

    എന്നാല്‍ സംവിധായകന്റെ നിര്‍ദേശം പ്രണവിന് സ്വീകാര്യമായില്ല. അന്ന് തന്നെ ആ രംഗം ചെയ്യാനായിരുന്നു താരപുത്രന് താല്‍പര്യം. ഇന്ന തന്നെ അത് ചിച്രീകരിക്കണമെന്ന നിലപാടിലായിരുന്നു പ്രണവ്. കൃത്യമായി അതില്‍ വിജയിക്കുകയും ചെയ്തു.

    ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞപ്പോള്‍

    ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞപ്പോള്‍

    പ്രണവിന്റെ ചാട്ടം ശരിയാവാത്തതിനെത്തുടര്‍ന്ന് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശവും സംവിധായകന്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇതൊന്നും പ്രണവിന് സ്വീകാര്യമായില്ല. എന്ന് മാത്രമല്ല താന്‍ തന്നെ ഈ രംഗം പൂര്‍ത്തിയാക്കുമെന്ന് പറയുകയും പ്രവര്‍ത്തിയിലൂടെ അത് തെളിയിക്കുകയും ചെയ്തു.

    അച്ഛന്റെ മകന്‍ തന്നെ

    അച്ഛന്റെ മകന്‍ തന്നെ

    നാലഞ്ച് തവണ ശരിയാവാതെയായപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുതിയ നിര്‍ദേശം വെച്ചുവെങ്കിലും അടുത്ത ടേക്കില്‍ പ്രണവ് അത് വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ഇത് അച്ഛന്റെ മകന്‍ തന്നെ എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ പ്രതികരണം.

    ഡബ്ബിംഗ് പുരോഗമിക്കുന്നു

    ഡബ്ബിംഗ് പുരോഗമിക്കുന്നു

    ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദിയുടെ ഡബ്ബിംഗാണ് ഇപ്പോള്‍ നടക്കുന്നത്. പ്രണവ് രചിച്ച ഇംഗ്ലീഷ് ഗാനമാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. പാര്‍ട്ടി രംഗത്തിനിടയിലെ ഈ ഗാനത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞപ്പോഴാണ് പ്രണവ് താന്‍ എഴുതി ആലപിക്കാമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

    തിയേറ്ററുകളിലേക്കെത്തുന്നത്

    തിയേറ്ററുകളിലേക്കെത്തുന്നത്

    ജനുവരി 26നാണ് ആദിയുടെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നരസിംഹം ഇതേ ദിവസമായിരുന്നു റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണവ് നായകനായെത്തുന്ന ആദ്യ സിനിമ റിലീസ് ചെയ്യുന്നതും ഇതേ ദിനത്തിലാണ്.

    തുടക്കവും അച്ഛനൊപ്പം

    തുടക്കവും അച്ഛനൊപ്പം

    വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനൊപ്പമാമഅ ആദിയുടെ പൂജ നടത്തിയത്. പ്രണവിന്റെ അരങ്ങേറ്റത്തിന് ആശംസ നേരുന്നതിനായി സിനിമയിലെ പ്രമുഖരെത്തിയിരുന്നു. ഒടിയന്‍ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഡിസംബര്‍ അഞ്ചിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. ചിത്രത്തിന് വേണ്ടിിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് താരം .

    മോഹന്‍ലാല്‍ ഇല്ലാത്ത ആദ്യ ചിത്രം

    മോഹന്‍ലാല്‍ ഇല്ലാത്ത ആദ്യ ചിത്രം

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍ ഇല്ലാതെ ഈ ബാനറില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ സിനിമ കൂടിയാണിത്. അപ്പു നമ്മുടെ സ്വന്തം കുട്ടിയാണല്ലോയെന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആന്റണിയുടെ മറുപടി.

    ആദിയെ കാണാന്‍ കാത്തിരിക്കാം

    ആദിയെ കാണാന്‍ കാത്തിരിക്കാം

    മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ആദിക്കായി കാത്തിരിക്കുന്നത്. മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യത ഇതിനോടകം തന്നെ പ്രണവിന് ലഭിച്ചുകഴിഞ്ഞു. ആദിയെക്കുറിച്ചുള്ള ഓരോ അപ്‌ഡേഷനും പ്രേക്ഷരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. നാളുകളെണ്ണി നമുക്കും ആദിയെ കാണാന്‍ കാത്തിരിക്കാം.

    English summary
    Pranav Mohanlal’s perfomance in action sequences will be the major highlight of Aadhi. He never use dupes in any scene.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X