മമ്മൂട്ടി പറഞ്ഞതും ജിത്തു ജോസഫ് പറഞ്ഞതും ഒരേ കാര്യം, ആദിയായി പ്രണവ് തകര്‍ക്കും!
പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമ. പ്രണവ് നായകനായെത്തുന്ന ആദി ജനുവരി 26നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രണവിന്റെ ലളിത ജീവിതത്തെക്കുറിച്ചും പെരുമാറ്റത്തിലെ ലാളിത്യത്തെക്കുറിച്ചുമൊക്കെ ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞതാണ്. താരത്തോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം ഇക്കാര്യത്തെക്കുറിച്ച് വാചാലരായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസിനും മുന്‍പ് തന്നെ പ്രണവിന് ലഭിക്കുന്ന പിന്തുണയില്‍ അണിയറപ്രവര്‍ത്തകരും ഏറെ സംതൃപ്തരാണ്. തുടക്കകാരന്റെ പ്രശ്‌നത്തെ മാറ്റി നിര്‍ത്തിയാല്‍ വളരെ മനോഹരമായാണ് പ്രണവ് അഭിനയിച്ചതെന്ന് സംവിധായകനും സാക്ഷ്യപ്പെടുത്തുന്നു.

അഭിനയം രക്തത്തിലുണ്ട്
തുടക്കക്കാരന്റെ ചെറിയ പ്രശ്‌നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ടെന്ന് ജിത്തു ജോസഫ് പറയുന്നു. റോഡിലിറങ്ങി വണ്ടിയോടിക്കുമ്പോഴാണല്ലോ ഡ്രൈവിങ്ങില്‍ കൂടുതല്‍ തെളിയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രയത്‌നിക്കാന്‍ തയ്യാറാണ്
ഇഷ്ടപ്പെടുന്ന കാര്യത്തിന് വേണ്ടി അങ്ങേയറ്റം പ്രവര്‍ത്തിക്കുന്നയാളാണ് പ്രണവ്. അഭിനയം അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്. സിനിമയാണ് തന്റെ മേഖലയെന്ന് ഉറപ്പിച്ചാല്‍ മികച്ച ഒരു നടനായി മലയാള സിനിമയിലുണ്ടാകുമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

പ്രണവിന്റെ തയ്യാറെടുപ്പുകള്‍
ചിത്രത്തില്‍ ഗിറ്റാര്‍ വായിച്ച് പാടുന്ന രംഗത്തിന് വേണ്ടി സംഗീത സംവിധായകനൊപ്പം ഇരുന്ന് എങ്ങനെ ഗിറ്റാര്‍ വായിക്കണമെന്ന് പഠിച്ചതിന് ശേഷമാണ് അപ്പു ആ രംഗത്തില്‍ അഭിനയിച്ചത്.

അച്ഛന്റെ മകന്‍
ചെയ്യുന്ന ജോലിയോടുള്ള അര്‍പ്പണ മനോഭാവം മോഹന്‍ലാലിനെപ്പോലെ തന്നെ. വളരെ ശാന്തരാണ്. ലാളിത്യമാണ് അപ്പുവിന്‍രെ പ്രധാന ഗുണങ്ങളിലൊന്ന്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മകനാണ്.

ഡൗണ്‍ ടു എര്‍ത്താണ്
മോഹന്‍ലാലിന്റെ മകനായിട്ടല്ല പ്രണവ് എന്ന വ്യക്തിയായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. പ്രണവും ആഗ്രഹിക്കുന്നത് ആ തരത്തിലാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അപ്പു. താരപുത്രനെന്ന ജാഡയൊന്നുമില്ലാതെ സാധാരണക്കാരനായാണ് സെറ്റില്‍ എല്ലാവരോടും പെരുമാറിയത്.

മമ്മൂട്ടിയുടെ ആശംസ
ആദിയിലൂടെ തുടക്കം കുറിക്കുന്ന പ്രണവിന് ആശംസ നേര്‍ന്ന മമ്മൂട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടികളെ പോലെയാണ് പ്രണവ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. അവന്‍ വളര്‍ന്ന് ഒരു നല്ല ചെറുപ്പക്കാരനായിരിക്കുന്നു. അവന്റെ കഴിവും ആകര്‍ഷണീയതയും കൊണ്ടും അവന്‍ നിങ്ങളെ അതിശയിപ്പിക്കുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്.


Click it and Unblock the Notifications