»   » ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!

ദുല്‍ഖറിനെപ്പോലെയല്ല പ്രണവ്.. വ്യത്യസ്തനാവുന്നത് ഇക്കാര്യത്തില്‍.. മറ്റാര്‍ക്കുമില്ലാത്ത മികവ്!

Posted By:
Subscribe to Filmibeat Malayalam

താരപുത്രന്‍മാരില്‍ ഏറെ വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി മികച്ച പ്രകടനം കാഴ്ച വെച്ച് പ്രണവ് നായകനായെത്തുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ജിത്തു ജോസഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു.

മോഹന്‍ലാലിനെപ്പോലെയല്ല മമ്മൂട്ടി.. വിക്രമിനും സൂര്യയ്ക്കുമൊപ്പം ഏറ്റുമുട്ടാന്‍ ചങ്കൂറ്റമുണ്ട്!

മോഹന്‍ലാലിന്‍റെ രണ്ടാമൂഴത്തില്‍ നിന്നും നിര്‍മ്മാതാവ് പിന്‍മാറിയതായി അഭ്യൂഹം.. ഞെട്ടലോടെ ആരാധകര്‍!

സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ വൈറലാവുന്നതിനിടയിലാണ് പുതിയ കണ്ടെത്തലുകളുമായി സോഷ്യല്‍ മീഡിയ രംഗത്തുവന്നിട്ടുള്ളത്. ചിത്രത്തിന്റെ പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കൊടുത്തിട്ടുണ്ട്. ഇതോടെയാണ് ആരാധകര്‍ക്ക് സംശയമായത് സിനിമയില്‍ താരത്തിന്‍രെ പാട്ടുണ്ടോയെന്ന്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പില്‍ സജീവമായിട്ടുണ്ട്.

ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്ക്

നായകനായെത്തുന്നതിന് മുന്‍പ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് പ്രണവിന്. അഭിനയത്തില്‍ ഇത് മുതല്‍ക്കൂട്ടാവുമെന്നുള്ള കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല.

സാങ്കേതിക കാര്യങ്ങളിലുള്ള അറിവ്

കേവലം അഭിനേതാവ് എന്നതിനും അപ്പുറത്ത് സിനിമയെക്കുറിച്ച് കൂടുതല്‍ പരിജ്ഞാനമുള്ള താരപുത്രനാണ് പ്രണവ്. ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന്റെ ഗുണം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പ്രണവിന്റെ വരികള്‍

ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകനാണ് പുറത്തുവിട്ടത്. പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്. ഇതോടെയാണ് പ്രതീക്ഷകള്‍ ഇരട്ടിച്ചത്.

മോഹന്‍ലാലിന്റെ അതേ ചിരി

മോഹന്‍ലാലിനെപ്പോലെ തന്നെ ചിരിക്കുകയാണ് പ്രണവും. ഈ പോസ്റ്ററുകള്‍ നോക്കിയേ. പ്രണവ് മോഹന്‍ലാല്‍ ക്ലബിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായിരിക്കൊണ്ടിരിക്കുകയാണ്.

റിലീസിനും മുന്‍പേ മികച്ച സ്വീകാര്യത

ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്. മോഹന്‍ലാലിനെ മാറ്റി നിര്‍ത്തിക്കഴിഞ്ഞാലും പ്രണവ് തന്റേതായ ഇടം ഇതിനോടകം തന്നെ നേടിയെടുത്തിട്ടുണ്ട്.

പാര്‍ക്കര്‍ പരിശീലനം നേടി

ആദിയിലെ സാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനം നേടിയിരുന്നു. കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗങ്ങള്‍ക്കിടയിലെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

പരിക്കിനെത്തുടര്‍ന്ന് ചിത്രീകരണം മാറ്റിവെച്ചു

ഷൂട്ടിങ്ങിനിടയില്‍ കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. അവസാന ഘട്ട ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടയിലായിരുന്നു പ്രണവിന് പരിക്ക് പറ്റിയത്.

സംഗീതം മാത്രമല്ല ആക്ഷനും

സംഗീതഞ്ജനായ ആദി പാര്‍ക്കര്‍ അഭ്യാസി കൂടിയാണ്. ആദിയിലെ പ്രധാന സവിശേഷതകളിലൊന്നാണ് പാര്‍ക്കര്‍ ഫൈറ്റ് സീന്‍. സംഗീതഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്.

അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങള്‍

ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്. നൃത്തത്തിലും സംഗീതത്തിലും അതീവ തല്‍പ്പരനാണ് ആദി. ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

English summary
Pranav Mohanlal is different from othe star kida, here is the reason.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam