»   » ആശങ്കകള്‍ക്ക് വിട, ആരാധകര്‍ക്ക് ആശ്വാസിക്കാം!!! പ്രണവ് ജീത്തു ജോസഫ് ചിത്രം അടുത്ത മാസം!!!

ആശങ്കകള്‍ക്ക് വിട, ആരാധകര്‍ക്ക് ആശ്വാസിക്കാം!!! പ്രണവ് ജീത്തു ജോസഫ് ചിത്രം അടുത്ത മാസം!!!

By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറ്റവും അധികം ആകാംഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമ പ്രവേശത്തിനായി. മോഹന്‍ലാലിന്റെ കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച ജീത്തു ജോസഫ് പ്രണവിനെ നായകനാക്കി ചിത്രമൊരുക്കുന്നതായി പിന്നാല വാര്‍ത്തകളെത്തി. എന്നാല്‍ ചിത്രത്തേക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലറായിരിക്കുമെന്ന് പിന്നാലെ സൂചനകള്‍ വന്നു. ചിത്രത്തിന്റെ തിരക്കഥാ രചന പുരോഗമിക്കുകയാണെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നെങ്കിലും എന്ന് ചിത്രം തുടങ്ങും എന്നതിനേക്കുറിച്ച് ധാരണയില്ലായിരുന്നു. 

മുരുകന്റെ പുലി വേട്ട തുടരുന്നു! തമിഴില്‍ വമ്പൻ റിലീസ്, റെക്കോര്‍ഡ് ഇട്ട് തുടങ്ങി! അടുത്തത്???

അഞ്ജലി ജയ് പ്രണയത്തില്‍ പുതിയ വഴിത്തിരിവ്??? അഞ്ജലിക്ക് ജയ് നല്‍കിയ പിറന്നാള്‍ ആശംസ...

Pranav Mohanlal Jeethu Joseph

പ്രണവ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫ് പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് അവസാനിച്ചെന്നും ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നുമാണ് ഇപ്പോള്‍ ലഭിക്കുന്ന പുതിയ വിവരം. പ്രണവ് മോഹന്‍ലാല്‍ തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചിത്രത്തിനായി പ്രണവ് ആയോധന കല അഭ്യസിക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ പോലും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ ജീത്തു ജോസഫ് നിഷേധിച്ചിരുന്നു. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. 

pranav and mohanlal

സിനിമാ പ്രവേശത്തിനായി ആരാധകര്‍ ഇത്രയധികം കാത്തിരിക്കുന്ന മറ്റൊരു താര പുത്രനും നിലവില്‍ മലയാളത്തിലില്ല. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് പ്രണവ് നായകനായി അരങ്ങേറുന്ന ചിത്രത്തിനായി. എന്നാല്‍ നായകനാകുന്നതിന് പകരം സഹസംവിധായകനായിട്ടായിരുന്നു പ്രണവ് തന്റെ സിനിമ ജീവിതം തുടങ്ങിയത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശം, ദിലീപ് നായകനായ ലൈഫ് ഓഫ് ജോസുകുട്ടി എന്നീ ചിത്രങ്ങൡ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായി പ്രണവ് പ്രവര്‍ത്തിച്ചു.

പ്രണവിന്റെ ട്വറ്റ്...

English summary
Pranav Mohanlal Jeethu Joseph movie will start rolling from next month onwards. They have finished its photo shoot. Pranav share these through a tweet.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam