»   » രണ്ടേ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ, പ്രണവ് മോഹന്‍ലാല്‍ !!

രണ്ടേ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്ന് മാത്രമേ അമ്മ പറഞ്ഞിട്ടുള്ളൂ, പ്രണവ് മോഹന്‍ലാല്‍ !!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ ഒന്നടങ്കം കാത്തിരുന്നൊരു കാര്യമായിരുന്നു പ്രണവ് നായകനായെത്തുന്ന സിനിമ. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു തിരിച്ച് സിനിമയില്‍ത്തന്നെ എത്തുമെന്ന് അന്നേ പ്രേക്ഷകര്‍ മനസ്സില്‍ കരുതിയിരുന്നു. മേജര്‍ രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും താരത്തെ തേടിയെത്തിയിരുന്നു. പിന്നീട് ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചതും പ്രണവായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ പ്രണവിനെ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തിലാണ് കണ്ടത്.

ഇടയ്ക്കിടയ്ക്ക് പ്രണവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുമ്പോഴും പ്രേക്ഷകര്‍ കാത്തിരുന്നത് നായകനായുള്ള അരങ്ങേറ്റത്തിനായിരുന്നു. ജിത്തു ജോസഫിന്റെ സിനിമയിലൂടെ അക്കാര്യം സംഭവിക്കുമെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനായിരുന്നു പ്രേക്ഷകര്‍ക്ക് തിടുക്കം. ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് ആദി തുടങ്ങുന്നത്. പ്രണയമില്ലാ ചിത്രമാണ് ആദിയെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അമ്മ അരുതെന്ന് പറഞ്ഞ കാര്യങ്ങള്‍

എല്ലാ കാര്യങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കിയാണ് മോഹന്‍ലാലും സുചിത്രയും മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ എന്തു ചെയ്യണമെന്നും ചെയ്യരുതെന്നുമുള്ള നിബന്ധനയൊന്നും മക്കള്‍ക്ക് മുന്നില്‍ വെച്ചിരുന്നില്ല. പരമാവധി സ്വാതന്ത്ര്യം നല്‍കിയപ്പോഴും തെറ്റായ വഴിയിലൂടെ അപ്പു സഞ്ചരിച്ചില്ലെന്നുള്ളത് സന്തോഷമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിഗരറ്റ് വലിക്കരുത് ,ബൈക്ക് ഓടിക്കരുത് ഈ രണ്ടു കാര്യങ്ങള്‍ ചെയ്യരുതെന്നാണ് അമ്മ ആവശ്യപ്പെട്ടതെന്ന് പ്രണവ് പറയുന്നു.

ഇക്കാര്യത്തില്‍ മമ്മൂട്ടിയും യോജിക്കുന്നു

ദുല്‍ഖര്‍ സല്‍മാനോട് മമ്മൂട്ടിയും ചെയ്യരുതെന്ന് പറഞ്ഞ കാര്യങ്ങളിലൊന്ന് ബൈക്ക് വാങ്ങിക്കുന്നതിനെക്കുറിച്ചായിരുന്നു. ബൈക്ക് ഒഴികെ മറ്റെന്തും തനിക്ക് വാങ്ങിച്ചു തരുമെന്ന് വാപ്പച്ചി പറഞ്ഞിരുന്നുവെന്ന് മുന്‍പ് ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.

ഒരു കാര്യത്തിലും നിര്‍ബന്ധിക്കാറില്ല

പ്ലസ് ടു പഠനം കഴിഞ്ഞു നില്‍ക്കുന്നതിനിടയില്‍ ഇനി എന്ത് എന്ന ആലോചന വന്നപ്പോള്‍ പോലും അച്ഛനും അമ്മയും തന്നെ ഒരു കാര്യത്തിനും നിര്‍ബന്ധിച്ചിട്ടില്ലെന്ന് പ്രണവ് പറയുന്നു. അച്ഛനെന്നതിനും അപ്പുറത്ത് സുഹൃത്തായും കൂടെ നിന്നു. തന്റെ ഇഷ്ടങ്ങള്‍ എപ്പോഴും അമ്മയുടേത് കൂടെയായിരുന്നുവെന്നും പ്രണവ് പറയുന്നു.

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രനെന്ന നിലയില്‍ ലോകത്ത് ലഭിക്കുന്ന മികച്ച സൗകര്യങ്ങളെല്ലാം അവന് നല്‍കാന്‍ തനിക്ക് കഴിയുമെങ്കിലും അതിലൊന്നുമായിരുന്നില്ല അവന് താല്‍പര്യമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം യാത്ര പോവാനായിരുന്നു പ്രണവ് തീരുമാനിച്ചത്.

ആര്‍ഭാടരഹിത ലളിത ജീവിതം

മികച്ച സൗകര്യങ്ങളെല്ലാം ലഭിക്കാന്‍ അവസരമുണ്ടായിട്ടും അതൊന്നും ഉപയോഗിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ജീവിതരീതിയാണ് പ്രണവ് പിന്തുടരുന്നത്. യാത്ര പോവാനും മറ്റുമുള്ള പണം സ്വന്തമായി സമ്പാദിക്കുകയായിരുന്നു.

പ്രണവില്‍ പ്രതീക്ഷയുണ്ട്

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മറ്റ് താരപുത്രന്‍മാരെപ്പോലെയല്ല പ്രണവ് അത്രയ്ക്കധികം പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിങ്ങിനു മുന്‍പ് തന്നെ ആദിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.

സംവിധായകര്‍ കാത്തിരിക്കുന്നു

സിനിമയില്‍ നായകനായി തുടക്കം കുറിക്കുന്നത് അനൗണ്‍സ് ചെയ്തതിനു ശേഷം തന്നെ നിരവധി സംവിധായകരാണ് പ്രണവിന്റെ ഡേറ്റിനായി കാത്തിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര സംവിധായകരടക്കമുള്ളവര്‍ താരപുത്രന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്.

English summary
Pranav Mohanlal is talking about his parents

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X