പ്രണവും ദിലീപും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്! ക്രിസ്മസ് സമ്മാനത്തിന് കണ്ണുനട്ട് ആരാധകലോകം!

വീണ്ടുമൊരു ക്രിസ്മസ് ദിനം കൂടി സമാഗതമായിരിക്കുകയാണ്. ക്രിസ്മസിന് മുന്നോടിയായുള്ള സിനിമകളെല്ലാം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. മോഹന്‍ലാലാണ് ആദ്യമെത്തിയത്. പിന്നാലെ തന്നെ യുവതാരങ്ങളും കൂടി എത്തിയതോടെ തിയേറ്റര്‍ പൂരപ്പറമ്പായി മാറുകയായിരുന്നു. ആഘോഷമേതായാലും കുടുംബസമേതം സിനിമ കാണുന്ന പതിവ് ശീലം മലയാളികള്‍ തെറ്റിക്കില്ല. ക്രിസ്മസ് ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി എത്തുന്ന താരങ്ങളും കുറവല്ല. ഇത്തവണ താരപുത്രനായ പ്രണവും ദിലീപുമാണ് ആരാധകരെ ഞെട്ടിക്കുന്ന സമ്മാനവുമായി എത്തിയത്.

കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ടീസറും പ്രണവിന്റെ പുതിയ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെക്കന്‍ഡ് പോസ്റ്ററും ക്രിസ്മസ് ദിനത്തിലാണ് പുറത്തുവിടുന്നത്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചുവെന്ന് കഴിഞ്ഞ ദിവസം അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. ജനുവരി 26നാണ് പ്രണവ് നായകനായെത്തുന്ന രണ്ടാമത്തെ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സര്‍ഫറുമായാണ് ഇത്തവണ ഈ താരപുത്രനെത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന് ആക്ഷനൊരുക്കുന്നത്. പ്രണവിന്റെ ക്രിസ്മസ് സമ്മാനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Pranav, Dileep

പ്രണവ് മാത്രമല്ല ദിലീപും ഇത്തവണ സമ്മാനവുമായി എത്തുന്നുണ്ട്. ബി ഉണ്ണിക്കൃഷ്ണന്‍ ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ടീസറുമായാണ് ജനപ്രിയ നായകനെത്തുന്നത്. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്റെ തിരക്കിലാണ് താരമിപ്പോള്‍. അതിനിടയിലാണ് പുതിയ ടീസറെത്തുന്നത്. ഇത്തവണത്തെ സര്‍പ്രൈസുകളില്‍ ഏതായിരിക്കും കിടുവെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനോടകം തുടങ്ങിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X