പ്രണവ് മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ചെന്നൈയില്‍! ഇവരുടെ വരവിന് പിന്നിലെ കാരണം ഇതാണ്!

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല ഇവരുടെ മക്കളും സിനിമയില്‍ സജീവമാണ്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറിയത്. മമ്മൂട്ടിയുടെ മകന്റെ അരങ്ങേറ്റത്തിന് ആശംസ നേര്‍ന്ന് മോഹന്‍ലാലും എത്തിയിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ കുരുങ്ങിയിരുന്നുവെങ്കിലും പിന്നീട് ദുല്‍ഖര്‍ വേറിട്ട കഥാപാത്രങ്ങളുമായെത്തുകയായിരുന്നു. തന്റെ പേരിലൂടെയല്ല മകന്‍ അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു മമ്മൂട്ടിക്ക്. ഇതേക്കുറിച്ച് വ്യക്തമായറിയാവുന്ന ദുല്‍ഖറാവട്ടെ സ്വന്തമായ മേല്‍വിലാസം നേടിയെടുക്കുകയുമായിരുന്നു.

ആദിയിലൂടെയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയത്. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു താരപുത്രന് ലഭിച്ചത്. അതിഥി താരമായി മോഹന്‍ലാലായിത്തന്നെ അച്ഛനെത്തിയതും പ്രണവിന് ഗുണകരമായിരുന്നു. തനിക്കൊപ്പമായി മകനേയും ചേര്‍ത്തുനിര്‍ത്തി തന്നിലൂടെ മകനെ പരിചയപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍. ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പ്രണവ് ഭാവിയില്‍ നായകനായെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Dq, Pranav

തങ്ങളുടെ സിനിമാചിത്രീകരണത്തിനായി ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ് പ്രണവും ദുല്‍ഖറും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തിലാണ് പ്രണവ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. മെരിലാന്‍ഡ് സിനിമയുടെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കോറിയോഗ്രാഫറായ ബൃന്ദ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് ദുല്‍ഖര്‍ ചെന്നൈയില്‍ എത്തിയത്. ഹേ സിനാമിക എന്ന് പേരിട്ട സിനിമയുടെ പൂജ ചടങ്ങ് നടന്നത് അടുത്തിടെയായിരുന്നു. കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് ഇത്.

മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷാഭേദമന്യേ മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഇതിനകം തന്നെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം എന്നാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്ന ചോദ്യമാണ് ദുല്‍ഖറിനോട് ആരാധകര്‍ ചോദിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ അത് സംഭവിക്കുമെന്നുള്ള മറുപടിയാണ് താരപുത്രന്‍ നല്‍കാറുള്ളത്. പ്രണവും ദുല്‍ഖറും ഒരുമിച്ചുള്ള സിനിമ എന്നാണെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X