ഈ റിപ്പബ്ലിക് ദിനത്തില്‍ ശരിക്കുമൊരു പൊട്ടിത്തെറി ഉണ്ടാവും, അതിന് കാരണം പ്രണവും മമ്മൂട്ടിയും!!
എല്ലാ റിപ്പബ്ലിക് ദിനവും രാജ്യം ഭീതിയോടെയാണ് നോക്കി കാണുന്നത്. എവിടെയെങ്കിലും ഒരു പൊട്ടിത്തെറി എപ്പോഴും പ്രതീക്ഷിക്കുന്ന അധികാരം വര്‍ഗ്ഗം അതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ കേരളത്തിന്റെ കാര്യം എന്താവും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും പറയാന്‍ സാധിക്കില്ല.
അതെ, ഈ റിപ്പബ്ലിക് ദിനത്തില്‍ കേരളത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടാവുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രണവ് മോഹന്‍ലാലും മമ്മൂട്ടിയുമാണ് ആ പൊട്ടിത്തെറിക്ക് കാരണം!! രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് തിയേറ്ററിലെത്തുന്നു എന്നത് തന്നെ ഹേതു!!

പ്രണവിന്റെ ആദി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 ന് തിയേറ്ററുകളിലെത്തും

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്
ആദിയുടെ മുഖ്യ എതിരാളി മമ്മൂട്ടിയുടെ 'സ്ട്രീറ്റ് ലൈറ്റ്‌സ്' ആണ്. ജനുവരി 26, റിപ്പബ്ലിക് ദിനത്തില്‍ തന്നെയാണ് സ്ട്രീറ്റ് ലൈറ്റും തിയേറ്ററുകളിലെത്തുന്നത്.

രണ്ടും ത്രില്ലര്‍
പ്രണവിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ആദി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. സ്ട്രീറ്റ് ലൈറ്റും ത്രില്ലര്‍ തന്നെ. അതുകൊണ്ടുതന്നെ ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പ്.

മമ്മൂട്ടിയ്ക്ക് തോല്‍ക്കാന്‍ പറ്റില്ല
മമ്മൂട്ടിയെ സംബന്ധിച്ച് ഇത് രസകരമായ ഒരു സംഗതിയാണ്. സാധാരണഗതിയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളോടാണ് മമ്മൂട്ടിപ്പടങ്ങള്‍ക്ക് എതിരിടേണ്ടിവരിക. ഇപ്പോള്‍ പ്രണവ് ചിത്രത്തോടാണ് മത്സരം. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തില്‍ വിജയം നേടേണ്ടത് മമ്മൂട്ടിക്ക് അനിവാര്യമായി വന്നിരിക്കുന്നു.

പ്രണവിനും വിജയം വേണം
പ്രണവിനും ജീത്തു ജോസഫിനും 'ആദി' വിജയിക്കേണ്ടത് അത്യാവശ്യമാണ്. പ്രണവിന് മുന്നോട്ടുള്ള യാത്ര സുഗമമാക്കാന്‍ അത് സഹായകമാകും. ജീത്തു ജോസഫിന് 'ഊഴ'ത്തിന്റെ ക്ഷീണം മാറ്റേണ്ടതും അത്യാവശ്യം തന്നെ.

പ്രണവിന്റെ ആദി
വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ആദിയ്ക്കായി കാത്തിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് നല്ല സമ്മര്‍ദ്ദമുണ്ട്. സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ത്രില്ലറാണ് ആദി. പ്രണവിന്റെ ഡ്യൂപ്പില്ലാത്ത സംഘട്ടനമൊക്കെ ചിത്രത്തിലുണ്ട്.

മമ്മൂട്ടിയുടെ സ്ട്രീറ്റ്
ലൈറ്റ് ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











