അച്ഛനു പിന്നാലെ മകന്റെ ചിത്രത്തിനും ആക്ഷന്‍ കൊറിയോഗ്രാഫറായി പീറ്റര്‍ ഹെയ്ന്‍! ഷൂട്ടിംഗ് ജൂലായില്‍

By Midhun

Recommended Video

പുതിയ ചിത്രവുമായി പ്രണവ് മോഹൻലാൽ | filmibeat Malayalam

ആദിക്ക് ശേഷമുളള പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാമലീലയ്ക്കു ശേഷം അരുണ്‍ ഗോപി ഒരുക്കുന്ന ഈ ചിത്രം വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് പ്രണവിന്റെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

പുലിമുരുകന്‍,രാമലീല തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവില്‍ നിന്നും മികച്ചൊരു സിനിമ തന്നെയാണ് പ്രേക്ഷകര്‍ ഇത്തവണയും പ്രതീക്ഷിക്കുന്നത്. പ്രണവ് അരുണ്‍ ഗോപി ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കാറുളളത്.

pranav-peter hein

ഇപ്പോഴിതാ എല്ലാവരെയും സന്തോഷത്തിലാഴ്ത്തി ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസം ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജൂലൈ 9ന് അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചായിരിക്കും ചിത്രത്തിന്റെ പൂജ നടക്കുക. പുലിമുരുകന്‍, ഒടിയന്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ആക്ഷന്‍ രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ തന്നെയാകും പ്രണവ് ചിത്രത്തിനുവേണ്ടിയും സംഘടന രംഗങ്ങള്‍ ഒരുക്കുക.

pranav mohanlal

ഹോളിവുഡ് നിലവാരത്തിലുളള ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തിന് വേണ്ടി പീറ്റര്‍ ഹെയ്ന്‍ ഒരുക്കുകായെന്നാണ് അറിയുന്നത്. ഗോപീസുന്ദറാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ആമേന്‍,മോസയിലെ കുതിരമീനുകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി ക്യാമറ ചെയ്ത അഭിനന്ദന്‍ രാമാനുജന്‍ തന്നെയാണ് പ്രണവ് ചിത്രത്തിനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നാണറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X