സര്‍ഫറായി പ്രണവ് മോഹന്‍ലാല്‍! സെക്കന്‍ഡ് ലുക്കും പൊളി! ക്രിസ്മസ് സമ്മാനം കിടുക്കിയെന്ന് ആരാധകര്‍!
ആദിക്ക് ശേഷമുള്ള പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാമത്തെ പോസ്റ്റര്‍ ക്രിസ്മസ് ദിനത്തിലാണ് പുറത്തുവിട്ടത്. പോസ്റ്റര്‍ പുറത്തുവിടുന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അരുണ്‍ ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ഇത്തവണ സര്‍ഫര്‍ ലുക്കുമായാണ് പ്രണവ് എത്തിയിട്ടുള്ളത്.
ക്രിസ്മസ് ദിനത്തിലെ താരപുത്രന്റെ സമ്മാനം പൊളിച്ചുവെന്നാണ് ആരാധകരും പറയുന്നത്. അതിസാഹസിക സര്‍ഫിംഗുമായാണ് ഇത്തവണ അപ്പുവെത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് സിനിമയ്ക്ക് ആക്ഷനൊരുക്കുന്നത്. പുലിമുരുകനും രാമലീലക്ക് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയാണിത്. അടുത്ത വര്‍ഷം ആദ്യത്തില്‍ തന്നെ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിംഗാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

പുതുമുഖമായ റേച്ചല്‍ ഡേവിഡാണ് ചിത്രതത്തില്‍ നായികയായി എത്തുന്നത്. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ട് മോഹന്‍ലാലിന്റെ സിനിമാജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ പ്രണവും ആരാധകരെ ഞെട്ടിപ്പിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. റിലീസിന് മുന്‍പ് തന്നെ സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സംവിധായകന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications











