»   » ആക്ഷന്‍ മാത്രമല്ല സംഗീതവും വഴങ്ങും! റോക്ക് സ്റ്റാറായി പ്രണവ്... ആദി പുതിയ പോസ്റ്റര്‍!

ആക്ഷന്‍ മാത്രമല്ല സംഗീതവും വഴങ്ങും! റോക്ക് സ്റ്റാറായി പ്രണവ്... ആദി പുതിയ പോസ്റ്റര്‍!

Posted By:
Subscribe to Filmibeat Malayalam

ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

പീറ്റര്‍ ഹെയിന് മലയാളം അങ്ങ് ബോധിച്ചു, അടുത്ത് ചിത്രം പക്ഷെ മോഹന്‍ലാലിനൊപ്പമല്ല!!!

അന്ന് ആ കുട്ടി പറഞ്ഞു, ഇത് ജയന്റെ അവസാന ആന പിടുത്തമാണ്! ജയനും അതേറ്റ് പറഞ്ഞു...

ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുകയാണ്. ഗിത്താറും കൈയിലേന്തി ഒരു റോക്ക് സ്റ്റാര്‍ ലുക്കിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഗീതവും നൃത്തവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നഗരവാസിയായ ഒരു യുവാവിന്റെ കഥാപാത്രമാണ് ചിത്രത്തില്‍ പ്രണവിന്.

ആക്ഷന്‍ ത്രില്ലര്‍

ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അതിസാഹസീകമായ ആക്ഷന്‍ രംഗങ്ങളാണുള്ളത്. പാര്‍ക്കൗര്‍ എന്ന അഭ്യാസമുറയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിന് വേണ്ടി പ്രണവ് വിദേശത്ത് പാര്‍ക്കൗറില്‍ പരിശീലനം നേടിയിരുന്നു.

കൈയ്ക്ക് പരിക്കേറ്റു

അപകടകരമായ ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പ്രണവ് അഭിനയിച്ചത്. കൊച്ചിയിലെ അവസാന ഘട്ട ചിത്രീകരണത്തിനിടെ പ്രണവിന് പരിക്കേറ്റിരുന്നു. ഗ്ലാസ് ബ്രേക്കിംഗ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കൈയ്ക്ക് മുറിവ് പറ്റിയത്.

മൂന്ന് നായികമാര്‍

ആദി എന്ന ടൊറ്റില്‍ കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. അതിഥി രവി, അനുശ്രീ, ലെന എന്നിവാരാണ് ചിത്രത്തിലെ നായികമാരാകുന്നത്. മൂന്ന് സ്ത്രീ കഥാപാത്രങ്ങളിലൂടെയും ആദി എന്ന നായകനിലൂടെയുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

റിലീസ് മമ്മൂട്ടിക്കൊപ്പം

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റവും. ഇത് ദിവസം തന്നെയാണ് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസും.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പ്

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങറേയതോടെ പ്രണവിന്റെ ആദ്യ ചിത്രത്തേക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചു. ഒടുവില്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവിന്റെ അരങ്ങേറ്റം സാധ്യമായി.

English summary
Pranav Mohanlal as a musician in Aadhi. Aadhi's new poster is out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X