പ്രണവ് മോഹന്‍ലാല്‍ സഹസംവിധായകനാകുന്ന സിനിമ!

By Aswathi

ഒരു സിനിമ സംവിധായകന്റെ പേരില്‍ അറിയപ്പെടുക, അല്ലെങ്കില്‍ നായകന്റെ പേരില്‍ അറിയപ്പെടുക, നായികയുടെ പേരില്‍ അറിയപ്പെടുക..അതുമല്ലെങ്കില്‍ തിരക്കഥാകൃത്തിന്റെ പേരിലറിയപ്പെടുക എന്നൊക്കെ പറഞ്ഞാല്‍ പുതുമയില്ല. അവര്‍ ആ സിനിമയുടെ നെടുംതൂണുകളാണ്. പക്ഷെ ഇതാദ്യമായി ആയിരിക്കും ഒരു സിനിമ സഹസംവിധായകന്റെ പേരില്‍ അറിയപ്പെടുന്നത്.

അതെ പ്രണവ് മോഹന്‍ലാല്‍ സഹസംവിധായതനാകുന്ന സിനിമ എന്ന നിലയിലാണ് മിക്കവരും 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രം കാത്തിരിക്കുന്നത്. കമല്‍ ഹസനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'പാപനാശം' എന്ന ചിത്രത്തില്‍ സഹസംവിധായകനായാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയത്.

pranav-mohanlal

ലൈഫ് ഓഫ് ജോസൂട്ടിയിലും ജീത്തു ജോസഫിനെ അസിസ്റ്റ് ചെയ്യുന്നത് പ്രണവ് മോഹന്‍ലാല്‍ ആണെന്നറിഞ്ഞതുമുതല്‍ കേരളം കാത്തിരിക്കുകയാണ്. ഒരുപാട് നാളായി മലയാളികള്‍ പ്രണവിനെ അഭിനയിക്കാന്‍ വിളിയ്ക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വഴി വ്യത്യസ്തമായിരുന്നു. യാത്രകളോടായിരുന്നു പ്രിയം. ഹിമാലയന്‍ യാത്രകളിലൂടെ അച്ഛന്റെ പേര് തൊടാതെ സഞ്ചരിച്ചു. ഇപ്പോഴും അത് തന്നെയാണ് ആഗ്രഹവും.

മോഹന്‍ലാലിനെ പോലൊരു സൂപ്പര്‍സ്റ്റാറിന്റെ മകന് ഒരു സിനിമയില്‍ നായകനായി അഭിനയിക്കാനോ, ഒരു സിനിമ സംവിധാനം ചെയ്യാനോ അവസരം തേടി നടക്കേണ്ടതില്ല. പക്ഷെ അച്ഛന്റെ പേരുകൊണ്ടല്ലാതെ സ്വന്തമായി നേടുകയെന്നതായിരുന്നു പ്രണവിന്റെ തീരുമാനം. ഈ പ്രശസ്തിയും പ്രണവ് ആഗ്രഹിച്ചതല്ല. പാപനാശത്തിന്റെ സെറ്റില്‍ മറ്റ് ക്രൂമെമ്‌പേര്‍സിനൊപ്പം ഉണ്ടും ഉറങ്ങിയും തന്നെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഒരു ജാഡയുമില്ലാതെ.

എന്തായാലും നാളെ മലയാള സിനിമയിലെ മികച്ച സംവിധായകരുടെ പട്ടികയിലോ അഭിനേതാവിന്റെ പട്ടികിലോ പ്രണവിന്റെ പേര് വരും. മലയാളികള്‍ കാത്തിരിക്കുന്നു, പ്രണവ് മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന, അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X