സാഹസികത മാത്രമല്ല പ്രണയവുമുണ്ട്! ഇത്തവണ പ്രണവ് മോഹന്‍ലാല്‍ ഞെട്ടിക്കും! ഉറപ്പിച്ചോളൂ!

വ്യത്യസ്തമായ ജീവിതശൈലിയും നിലപാടുകളുമായി മുന്നേറുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് തന്റേതായ ഇടം നേടിയെടുത്ത് മുന്നേറാനുള്ള ശ്രമത്തിലാണ് ഈ താരപുത്രന്‍. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവശേത്തിലായിരുന്നു. പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും അപ്പുവെന്ന പ്രണവ് സ്വന്തമാക്കിയിരുന്നു. ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് പ്രണവായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ താരപുത്രന്‍ നായകനായി അരങ്ങേറുമെന്ന് അന്നേ ആരാധകര്‍ കണക്ക് കൂട്ടിയിരുന്നു. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചിത്രീകരണം പുരോഗമിച്ച് വരികയാണ് ഇപ്പോള്‍.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപിനെ നായകനാക്കിയൊരുക്കിയ രാമലീലയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജനപ്രിയ നായകന്റെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സിനിമയെ ബാധിച്ചിരുന്നില്ല. ബഹിഷ്‌ക്കരണ ഭീഷണികള്‍ തുടരുന്നതിനിടയിലായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. ടോമിച്ചന്‍ മുളകുപാടമായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. ആദിക്ക് പിന്നാലെ പ്രണവും രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയും തങ്ങളുടെ രണ്ടാമത്തെ സിനിമയുമായി എത്താനുള്ള തയ്യാറെടുപ്പുകളിലാണ്. സിനിമയെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിവരങ്ങള്‍ അറിയാനായി തുടര്‍ന്നുവായിക്കൂ.

രണ്ടാമത്തെ സിനിമ

രണ്ടാമത്തെ സിനിമ

കരിയറില്‍ നായകനായെത്തുന്ന രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് പ്രണവ് മോഹന്‍ലാല്‍. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് ഈ താരം അഭിനയിക്കാന്‍ തുടങ്ങിയത്. കുട്ടിക്കാലത്ത് അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി അരങ്ങേറിയാല്‍ എങ്ങനെയിരിക്കുമെന്ന ആശങ്ക തുടക്കം മുതല്‍ത്തന്നെ മോഹന്‍ലാലിനേയും സുചിത്രയേയും അലട്ടിയിരുന്നു. ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ജീത്തു ജോസഫാണ് ഇവരെ ആശ്വസിപ്പിച്ചത്. പാര്‍ക്കൗറായിരുന്നു പ്രണവിനെ ആദിയിലേക്ക് അടുപ്പിച്ചത്. ഡ്യൂപ്പിനെ വെയ്ക്കാമെന്ന് മോഹന്‍ലാലും സംവിധായകനും പറഞ്ഞിരുന്നുവെങ്കിലും താരപുത്രന്‍ അതനുസരിച്ചിരുന്നില്ല.

 സര്‍ഫിങ്ങ് മികവ്

സര്‍ഫിങ്ങ് മികവ്

നേരത്തെ പാര്‍ക്കൗറായിരുന്നു പ്രണവിന് ആകര്‍ഷിച്ചിരുന്നതെങ്കില്‍ ഇത്തവണ സര്‍ഫിങ്ങുമായാണ് പ്രണവ് എത്തുന്നത്. ബാലി ദ്വീപില്‍ പോയാണ് താരപുത്രന്‍ സര്‍ഫിങ് പരിശീലിച്ചത്. സിനിമയിലെ രംഗങ്ങള്‍ക്കായി അണിയറപ്രവര്‍ത്തകരും ഇപ്പോള്‍ ബാലിയിലേക്ക് പോയിരിക്കുകയാണ്. സാഹസികതയുടെ കാര്യത്തില്‍ അതീവതല്‍പ്പരനായ പ്രണവ് ഇത്തവണയും പൊളിച്ചടുക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആദിയുമായി യാതൊരുവിധ ബന്ധവുമില്ലാത്ത സിനിമയായിരിക്കും ഇതെന്ന് സംവിധായകന്‍ ഉറപ്പ് തന്നിരുന്നു.

പീറ്റര്‍ ഹെയ്‌നും കൂടിയെത്തുമ്പോള്‍

പീറ്റര്‍ ഹെയ്‌നും കൂടിയെത്തുമ്പോള്‍

പുലിമുരുകനിലൂടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിന് ആക്ഷനൊരുക്കുന്നത്. ജിംനാറ്റിക്‌സും സ്‌കൈഡൈവിങ്ങും റോക്ക് ക്ലൈമ്പിങ്ങുമൊക്കെയായി നേരത്തെ തന്നെ മികവ് തെളിയിച്ച താരമാണ് പ്രണവ്. കുട്ടിക്കാലം മുതല്‍ത്തന്നെ സാഹസികതയോട് പ്രണവ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇത്തവണ പീറ്റര്‍ ഹെയ്‌നും കൂടി പ്രണവിനൊപ്പം എത്തുമ്പോള്‍ സിനിമ പൊളിച്ചടുക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

ആക്ഷനും പ്രണയവും

ആക്ഷനും പ്രണയവും

നേരത്തെ ആക്ഷനുമായാണ് പ്രണവ് വിസ്മയിപ്പിച്ചതെങ്കില്‍ ഇത്തവണ പ്രണയവും കൂടിയുള്ള സിനിമയുമായാണ് എത്തുന്നത്. ട്രാവ്ല്‍ ബേസ്ഡ് റൊമാന്റിക് ചിത്രവുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. മനോജ് കെ ജയന്‍, ഷാജു ശ്രീധര്‍, കൃഷ്ണപ്രസാദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X