»   » എന്ത് വിഡ്ഡിത്തം.. പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് ചോദിച്ച പ്രതിഫലം ഒരു രൂപയല്ല !!

എന്ത് വിഡ്ഡിത്തം.. പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് ചോദിച്ച പ്രതിഫലം ഒരു രൂപയല്ല !!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ നായകനായി അഭിനയിക്കുന്നതിന് മുന്‍പേ റിയല്‍ ലൈഫില്‍ സൂപ്പര്‍സ്റ്റാറായി മാറിക്കഴിഞ്ഞതാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍. ലോകം അറിയപ്പെടുന്ന നടന്റെ മകന്‍ തന്റെ സിംപ്ലിസിറ്റികൊണ്ടാണ് ആരാധകരുടെ പ്രിയം പിടച്ചുപറ്റിയത്.

പ്രണവിനോട് സിനിമ ചെയ്യാന്‍ മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നുവത്രെ, എന്തുകൊണ്ട് അനുസരിച്ചില്ല ?

പ്രണവ് വളരെ ലളിതമായ ജീവിതം നയിക്കുന്ന ആളാണ്.. സമ്മതിച്ചു.. പക്ഷെ ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിന് വെറും ഒരു രൂപ മാത്രം പ്രതിഫലം വാങ്ങുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ.. അഥവാ ആണെങ്കില്‍ തന്നെ അത് പബ്ലിസിറ്റിസ്റ്റണ്ടാണെന്നേ പറയാന്‍ കഴിയൂ.. ഒരു രൂപ വാങ്ങുന്ന ആള്‍ക്ക് അത് വാങ്ങാതിരുന്നൂടെ എന്ന് സാധാരണക്കാരന്‍ ചോദിച്ചാല്‍ എന്ത് പറയും??

ഒരു രൂപ പ്രതിഫലമോ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ പ്രണവ് മോഹന്‍ലാല്‍ നായികനായി അരങ്ങേറുന്നു എന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ സിനിമയുടെ പേരില്‍ ഒത്തിരി വ്യാജ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അതിലൊന്നാണ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പ്രണവ് ഒരു രൂപയാണ് പ്രതിഫലം വാങ്ങുന്നത് എന്ന്..

കേട്ടവര്‍ വിശ്വസിക്കാന്‍ കാരണം

ആദ്യ ചിത്രത്തിന് വേണ്ടി പ്രണവ് ഒരു രൂപ മാത്രമേ പ്രതിഫലം വാങ്ങുന്നുള്ളൂ എന്നറിഞ്ഞപ്പോള്‍ ആരാധകര്‍ ആദ്യം ഞെട്ടി. എന്നാല്‍ വളരെ ലളിതമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് പ്രണവ്, പണം ആവശ്യമില്ലാതെ ചെലവഴിയ്ക്കില്ല എന്നും ബോധ്യമായപ്പോള്‍ ആ ഞെട്ടല്‍ മാറി. മോഹന്‍ലാലിനെ പോലൊരു നടന്റെ മകനായിട്ടും അഴുകിയതും കീറിയതുമായ വസ്ത്രങ്ങളാണ് പ്രണവ് ധരിക്കുന്നത്. ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിട്ടുണ്ട്.

അതല്ല സത്യം

എന്നാല്‍ ആദ്യ ചിത്രത്തിന്റെ പ്രതിഫലത്തിന്റെ പേരില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ തീര്‍ത്തും വ്യാജമാണ്. ജീത്തു ജോസഫ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരു രൂപ പ്രതിഫലമല്ല പ്രണവ് ആവശ്യപ്പെട്ടത്, ചിത്രത്തിന്റെ പ്രോഫിറ്റിന്റെ ഒരു ശതമാനമാണ് എന്നതാണ് പുതിയ വാര്‍ത്തകള്‍!! അതും ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ പ്രണവ് ഒരു രൂപ പ്രതിഫലം വാങ്ങുന്നു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ... ?

പണത്തിന് വേണ്ടി സഹസംവിധായകനായി

പ്രണവ് തന്റെ അസിസ്റ്റന്റ് ഡയറക്ടറായി രണ്ട് സിനിമകളില്‍ പ്രവൃത്തിച്ചത് തന്നെ പണത്തിന് വേണ്ടിയാണെന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു. യാത്രകള്‍ ഇഷ്ടപ്പെടുന്ന പ്രണവ്, അതിന് വേണ്ടിയുള്ള പണം സ്വന്തമായി കണ്ടെത്താന്‍ വേണ്ടിയാണത്രെ ജീത്തുവിന്റെ അസിസ്റ്റന്റായത്.

English summary
Pranav Mohanlal Charges Re.1 As Salary For Jeethu Joseph Film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam