അച്ഛന്റെ മകന്‍ തന്നെ, ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് പ്രണവിന്റെ ആക്ഷന്‍! ഹിന്ദി സിനിമ പോലെ ആയിരിക്കില്ല

വലിയ പ്രതീക്ഷകളോടെ പ്രണവ് മോഹന്‍ലാലിന്റെ ആദിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ ജനുവരിലാണ് റിലീസിനെത്താന്‍ പോവുന്നത്. അതിനിടെ സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മുകളിലായിരിക്കും പ്രണവിന്റെ സിനിമയെന്ന് പലപ്പോഴും തെളിയിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്.

ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ അതിനൊപ്പം സംഗീതത്തിനും പ്രധാന്യം കൊടുക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന രംഗങ്ങളിലഭിനയിക്കുന്നതിനായി ഡ്യൂപ്പിനെ പോലും പ്രണവ് ആശ്രയിച്ചില്ലായിരുന്നു. ഇപ്പോള്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സംവിധായകന്‍ പറഞ്ഞിരിക്കുകയാണ്.

 ആദിയുടെ ആക്ഷന്‍

ആദിയുടെ ആക്ഷന്‍

പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദ്യ സിനിമ എന്ന ലേബലിലാണ് ജിത്തു ജോസഫിന്റെ ആദി എന്ന സിനിമ ഇത്രയധികം ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ആക്ഷന് പ്രധാന്യം കൊടുത്ത് നിര്‍മ്മിക്കുന്ന സിനിമ ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്.

ഡ്യൂപ്പ് പോലും ഇല്ലായിരുന്നു

ഡ്യൂപ്പ് പോലും ഇല്ലായിരുന്നു

ചിത്രത്തില്‍ ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെയായിരുന്നു പ്രണവിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. ചിത്രീകരണത്തിനിടെ പ്രണവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സംവിധായകന്‍ പറയുകയാണ്.

 ആവര്‍ത്തനമല്ല

ആവര്‍ത്തനമല്ല


ഹിന്ദി, തമിഴ് സിനിമകളില്‍ കാണുന്നത് പോലെയുള്ള ഒരു ആക്ഷന്‍ സിനിമയല്ല ആദി. പ്രേക്ഷകര്‍ അത്തരത്തിലുള്ള സിനിമയായിരിക്കുമോ എന്ന തരത്തില്‍ ആശങ്കകളുണ്ടെന്നും എന്നാല്‍ കുറച്ച് ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടുത്തിയ ആദി ഒരു റിയലസ്റ്റിക് സിനിമയായിരിക്കുമെന്നുമാണ് ജിത്തു ജോസഫ് പറയുന്നത്.

പാര്‍ക്കര്‍ അഭ്യാസം

പാര്‍ക്കര്‍ അഭ്യാസം


ഹോളിവുഡ് സിനിമകളില്‍ കൂടുതലായും കാണുന്ന പാര്‍ക്കര്‍ അഭ്യാസം ആദിയിലുമുണ്ട്. സിനിമയില്‍ അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് ഫ്രാന്‍സില്‍ നിന്നും ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അത് താന്‍ തന്നെ ചെയ്യാമെന്ന് പറഞ്ഞ് പ്രണവ് മുന്നോട്ട് വരികയായിരുന്നു. അതിന് വേണ്ടി വിദേശത്ത് നിന്നും പ്രണവ് പാര്‍ക്കര്‍ പഠിക്കുകയും ചെയ്തിരുന്നു.

സിനിമയുടെ റിലീസ്

സിനിമയുടെ റിലീസ്

ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ ജനുവരി 26 നാണ് റിലീസിനെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X