»   » പുരസ്‌കാര വേദിയില്‍ ആരാധകരെ ഞെട്ടിച്ച് പ്രണവിന്റെ ഡ്യൂപ്പ്! വീഡിയോ വൈറല്‍! കാണൂ

പുരസ്‌കാര വേദിയില്‍ ആരാധകരെ ഞെട്ടിച്ച് പ്രണവിന്റെ ഡ്യൂപ്പ്! വീഡിയോ വൈറല്‍! കാണൂ

Written By:
Subscribe to Filmibeat Malayalam

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പ്രണവ് മോഹന്‍ലാല്‍. മുന്‍പ് ബാലനടനായി അഭിനയിച്ചിരുന്നുവെങ്കിലും നായകനടനായുളള പ്രണവിന്റെ അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം നടത്താന്‍ പ്രണവിന് സാധിച്ചിരുന്നു. ആദിയ്ക്കായി പ്രണവ് ചെയ്ത പാര്‍ക്കൗര്‍ ആക്ഷന്‍ രംഗങ്ങള്‍ക്കും മറ്റും നിറഞ്ഞ കൈയ്യടിയായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്.

ഇന്ത്യയൊട്ടാകെ വീണ്ടും തരംഗമാവാന്‍ അഡാറ് ലവ്: ചിത്രം മറ്റു ഭാഷകളിലുമെത്തുന്നു! കാണാം


താരരാജാവിന്റെ മകന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ആദിയില്‍ മോഹന്‍ലാലും ഒരു ചെറിയ സീനില്‍ അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത ആദിയ്ക്കും തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. താരപുത്രന്റെ അരങ്ങേറ്റത്തിന് സിനിമാ ലോകം ഒന്നടങ്കം ആശംസകള്‍ അറിയിച്ചിരുന്നു.


pranav mohanla

മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ് ലൈറ്റ്‌സിനൊപ്പമായിരുന്നു ആദി റിലീസ് ചെയ്തിരുന്നത്. കുടുംബത്തിനൊപ്പം കണ്ടിരിക്കേണ്ട ഒരു ഫാമിലി ത്രില്ലറാണ് ചിത്രമെന്നാണ് ആദി കണ്ട ശേഷം പ്രേക്ഷകര്‍ പ്രതികരിച്ചിരുന്നത്. ചിത്രത്തില്‍ പ്രണവിനെ കൂടാതെ സിദ്ദിഖ്, ഷറഫുദ്ദീന്‍,സിജു വില്‍സണ്‍,അനുശ്രീ, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.


pranav mohanlal

ആശീര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.സിനിമയിലെന്ന പോലെ ജീവിതത്തിലും സിപിംളായ ഒരു വ്യക്തിത്വമാണ് പ്രണവ്. താരജാഡകളൊന്നും ഒന്നും തന്നെയില്ലാതെ എല്ലാവരോടും അടുത്തിടപെടുന്ന പ്രകൃതം. എന്നാല്‍ ആദിയുടെ റിലീസ് സമയത്ത് പ്രണവ് ഹിമാലയത്തിലേക്ക് പോയത് വാര്‍ത്തയായിരുന്നു.ആദ്യ ചിത്രത്തിലുടെ തന്നെ നിരവധി ആരാധകരെ പ്രണവിന് ലഭിച്ചിരുന്നു.


pranav mohanlal

പ്രണവ് മലയാളത്തിലെ ഭാവി സൂപ്പര്‍താരമാവുമെന്ന തരത്തിലാണ് ആരാധകര്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിട്ടിരുന്നത്. അടുത്തിടെ നടന്ന വനിതാ പുരസ്‌കാര ദാന ചടങ്ങില്‍ പ്രണവിന്റെ ഡ്യൂപ്പ് എത്തിയത് സദസ്സിലുളളവരിലെല്ലാം ഞെട്ടലുണ്ടാക്കിയിരുന്നു. സുരാജ് വെഞ്ഞാറമൂടും ടീമും അവതരിപ്പിച്ച കോമഡി സ്‌കിറ്റിനിടെയാണ് പ്രണവിന്റെ ഡ്യൂപ്പ് എത്തിയിരുന്നത്.കമ്മാരസംഭവത്തിന് മാതൃഭൂമി നല്‍കുന്ന തലക്കെട്ട് എന്തായിരിക്കും; ക്യാംപെയ്‌നുമായി ദിലീപ് ആരാധകര്‍


ആഭാസത്തില്‍ 'ഓടിച്ചോടിച്ച് നിര്‍ത്താതെ' പാട്ടുമായി ഊരാളി ബാന്‍ഡ്: വീഡിയോ വൈറല്‍! കാണൂ

English summary
pranav mohanlal dupe video goes viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X