പ്രണവ് മോഹന്‍ലാല്‍ ഇനി ഫേസ്ബുക്കിലും
മോഹന്‍ലാലിന്റെ മകന്‍ എന്നത്തിനപ്പുറം സ്വന്തമായി ആരാധകരെ സൃഷ്ടിച്ച താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. സഹസംവിധായകനായി സിനിമയിലെ യാത്ര തുടങ്ങിയ പ്രണവ് ആരാധകരുമായി അടുത്ത് ഇടപഴകാന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങി.
ഫെസ്ബുക്കിലെത്തിയ പ്രണവിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇതിനോടകം പ്രണവിന്റെ ഫേസ്ബുക്ക് പേജിന് 149,496 ലൈക്കുകള്‍ കിട്ടികഴിഞ്ഞു.

ഫേസ്ബുക്കിലേക്കുള്ള പ്രണവിന്റെ വരവ് അഭിനയത്തിലേക്കു കടക്കുന്നതിനുള്ള മുന്നോടിയായാണോ ആരാധകര്‍ ഉറ്റുനോക്കുന്നത്. മേജര്‍ രവി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2002ല്‍ പ്രണവിന് ലഭിച്ചിരുന്നു
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണവ് സിനിമയിലേക്ക്
അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി


Click it and Unblock the Notifications