»   » ആരാധകര്‍ കാത്തിരുന്നോളു!!! ഓണ സമ്മാനവുമായി പ്രണവ് മോഹന്‍ലാല്‍ എത്തും!!!

ആരാധകര്‍ കാത്തിരുന്നോളു!!! ഓണ സമ്മാനവുമായി പ്രണവ് മോഹന്‍ലാല്‍ എത്തും!!!

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകത്തേ മറ്റൊരു താരപുത്രനും കൂടെ നായകനായി അരങ്ങേറുകയാണ്, മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ എത്തിയപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തരിക്കുകയാണ് പ്രണവിന്റെ ചിത്രത്തിനായി. 

മലയാളത്തിന് ആദ്യ 50 കോടി ചിത്രവും മോഹന്‍ലാലിന് കരിയറിലെ മികച്ച സിനിമയും നല്‍കിയ ജിത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് നായകനായി  അരങ്ങേറുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആവേശപൂര്‍വ്വമാണ് ഏറ്റെടുത്തത്. 

ആരാധകര്‍ ആകാംഷാ പൂര്‍വം കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് മാസം ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ജിത്തു ജോസഫ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓണത്തിന് ചിത്രം തീയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രണവിന്റെ അരങ്ങേറ്റത്തിനായി ജീത്തു ജോസഫ് ഒരുക്കുന്നത് ഒരു ക്രൈം ത്രില്ലറാണെന്നാണ് ലഭിക്കുന്ന വിവരം. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിനായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.

പ്രണവ് തന്റെ ആദ്യ സിനിമയ്ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി മോഹന്‍ലാണ് ആദ്യം വെളിപ്പെടുത്തിയത്. ജിത്തു ജോസഫ് സിനിമയിലൂടെയായിരുന്നു പ്രണവിന്റെ അരങ്ങേറ്റമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.

പ്രണവ് നായകാനായി എത്തുന്ന ആദ്യ ചിത്രം നിര്‍മിക്കുന്നത് ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ആദ്യമായാണ് മോഹന്‍ലാല്‍ ഇല്ലാത്ത ഒരു ചിത്രം ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്നത്. അതും മോഹന്‍ലാലിന്റെ മകനെ നായകനാക്കി.

മേജര്‍ രവിയുടെ ആദ്യ ചിത്രമായ പുനര്‍ജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു പ്രണവ്. ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അഭിനയിച്ചിട്ടുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയിലും ഒരു ചെറിയ സീനില്‍ അഭിനയിച്ചിരുന്നു.

മലയാളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത ആദ്യ ചിത്രമായ ദൃശ്യത്തിന്‍ തമിഴ് റീമേക്ക് പാപനാശത്തിലും ലൈഫ് ഓഫ് ജോസുകുട്ടി എന്ന ചിത്രത്തിലും സഹസംവിധായകനായിരുന്നു പ്രണവ്.

സിനിമ അനൗണ്‍സ് ചെയ്തിട്ടും ചിത്രത്തേക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാന്‍ വൈകിയതായിരുന്നു കാരണം. സിനിമ ഉപേക്ഷിച്ചെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു.

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒരുക്കിയ ജിത്തു ജോസഫിന് പ്രണവിന്റെ സിനിമ വലിയൊരു ഉത്തരവാദിത്വമാണ്. പ്രണവിന്റെ അരങ്ങേറ്റ ചിത്രമെന്നതും ജിത്തു ജോസഫിന് വെല്ലുവിളിയാകും.

English summary
Prav Mohanlal Jeethu Joseph movie will start rolling on May. The movie will release on August as Onam release.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam