»   » പ്രണവ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ആദിക്ക് മുമ്പ്, ഈ മേജര്‍ രവി ചിത്രത്തെ കുറിച്ച് അറിയണം!!

പ്രണവ് മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ആദിക്ക് മുമ്പ്, ഈ മേജര്‍ രവി ചിത്രത്തെ കുറിച്ച് അറിയണം!!

By: സാൻവിയ
Subscribe to Filmibeat Malayalam

താരപുത്രന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്ന ചിത്രത്തിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് വെച്ച് നടക്കും. മോഹന്‍ലാലിന്റെ ഒടിയന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങും അതേ ദിവസം തന്നെയാണ് ആരംഭിക്കുന്നത്. എന്തായാലും പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

എന്നാല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രണവിന്റെ ആദ്യ നായക ചിത്രത്തിന് മുമ്പ് പുനര്‍ജനി എന്ന ചിത്രത്തെ കുറിച്ച് അറിയേണ്ടതുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രണവ് മോഹന്‍ലാലാണ്. നായക തുല്യ വേഷം അവതരിപ്പിച്ച പ്രണവിന് ആ വര്‍ഷം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു.

pranav-mohanlal

പതിനൊന്ന് വയസുകാരനായ അപ്പു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രണവ് അവതരിപ്പിച്ചത്. ഊര്‍മിള ഉണ്ണി, ജഗനാഥന്‍, അനില ശ്രീകുമാര്‍, മേജര്‍ രവി, അര്‍ജുന്‍ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം മോഹന്‍ലാല്‍ നായകനായ ഒന്നാമന്‍ എന്ന ചിത്രത്തിലും പ്രണവ് ഒരു വേഷം ചെയ്തിരുന്നു. ഒന്നാമന് ശേഷമുള്ള പ്രണവിന്റെ തിരിച്ചു വരവ് കൂടിയാണ് പുതിയ ചിത്രം ആദി.

English summary
Pranav Mohanlal first malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam