»   » അഭിനയിക്കണമെന്ന് പ്രണവിന്റെ മനസില്‍ ആദ്യമായി തോന്നിയ ആ നിമിഷം!!! അതിന് കാരണമായതോ???

അഭിനയിക്കണമെന്ന് പ്രണവിന്റെ മനസില്‍ ആദ്യമായി തോന്നിയ ആ നിമിഷം!!! അതിന് കാരണമായതോ???

Posted By: Karthi
Subscribe to Filmibeat Malayalam

താരപുത്രന്മാര്‍ നിരവധി മലയാള സിനിമിയിലേക്ക് എത്തിയിട്ടുണ്ട്. അതില്‍ നിന്നവരും പോയവരും ഉണ്ട്. യാതൊരു സിനിമാ പശ്ചാത്തലങ്ങളും ഇല്ലാതെ കഴിവും ഭാഗ്യവും കൊണ്ട് വെള്ളിത്തിരയില്‍ നിറഞ്ഞവരും ഉണ്ട്. വര്‍ഷങ്ങളായി മലയാളി പ്രേക്ഷകര്‍ കാത്തിരിന്നത് മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ സിനിമ പ്രവേശത്തിന് വേണ്ടിയായിരുന്നു. ഇത്രത്തോളം വലിയൊരു കാത്തിരിപ്പ് മറ്റൊരു താരപുത്രന്  വേണ്ടിയും ഉണ്ടായിട്ടില്ല.

മോഹന്‍ലാലും പ്രണവും, സമാനതകളും വ്യത്യാസങ്ങളും!!! പ്രണവ് ആരാകും, ലാലിനെ വെല്ലുമോ???

സിനിമയിലേക്ക് പ്രണവിനെ എത്തിച്ചത് പ്രണവിന്റെ താല്പര്യങ്ങളായിരുന്നു. ഒന്നിന് വേണ്ടിയും പ്രണവിനെ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടില്ല, പ്രണവിന്റെ സിനിമ പ്രവേശം അവര്‍ ആഗ്രഹിച്ചിരുന്നിട്ടുപോലും. പ്രണവ് ആദ്യമായി സിനിമയില്‍ അഭിനയിക്കണമെന്ന് പറഞ്ഞ ആ നിമിഷത്തേക്കുറിച്ച് സുചിത്ര മോഹന്‍ലാല്‍ ഓര്‍മിക്കുകയാണ്.

ആദ്യം പറയുന്നത് സുചിത്രയോട്

തന്നേക്കാളധികം മക്കള്‍ അടുപ്പം കാണിക്കുന്നതും അവരുടെ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതും അമ്മയായ സുചിത്രയോടാണെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമായി പ്രണവ് പറഞ്ഞതും സുചിത്രയോടായിരുന്നു.

പ്രണവിന് പ്രേരണയായത്

സിനിമയില്‍ അഭിനയിക്കണമെന്ന് പ്രണവ് തീരുമാനിച്ചത് ആരും നിര്‍ബന്ധിച്ചിട്ടായിരുന്നില്ല. പ്രണവ് അന്ന് ചെറിയ കുട്ടിയായിരുന്നു. സുചിത്രയുടെ സഹോദരന്‍ സുരേഷ് ബാലാജിയുടെ മകന്‍ സിനിമയില്‍ അഭിനയിച്ചപ്പോഴായിരുന്നു പ്രണവിനും അഭിനയിക്കണം എന്ന ആഗ്രഹം തോന്നിയത്.

ചെറുപ്പത്തിന്റെ കൗതുകം

പ്രണവിന്റെ ആഗ്രഹം എല്ലാവര്‍ക്കും സന്തോഷം തരുന്നതായിരുന്നെങ്കിലും അത് ചെറുപ്പത്തിന്റെ ഒരു കൗതുകമായിരുന്നു. അങ്ങനെയാണ് ഒന്നാമന്‍ എന്ന തമ്പി കണ്ണന്താനം ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം പ്രണവ് അഭിനയിച്ചത്.

സംസ്ഥാന പുരസ്‌കാരം

ഒന്നാമന് ശേഷം പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ മാത്രമാണ് പ്രണവ് അഭിനയിച്ചത്. മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത പുനര്‍ജ്ജനിയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിലുള്ള സംസ്ഥാന പുരസ്‌കാരവും പ്രണവിന് ലഭിച്ചിരുന്നു. അതിന് ശേഷം പിന്നീട് പ്രേക്ഷകര്‍ പ്രണവിനെ കണ്ടത് സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു പാസ്സിംഗ് ഷോട്ടിലായിരുന്നു.

പ്രണവിനേക്കുറിച്ചുള്ള പ്രതീക്ഷകള്‍

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയതോടെ പ്രണവ് നായകനായി എത്തുന്ന ചിത്രത്തിനായി പ്രേക്ഷകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വര്‍ദ്ധിച്ചു. പ്രണവിന്റെ പ്രായത്തില്‍ താന്‍ രാജാവിന്റെ മകന്‍ പോലുള്ള ചിത്രങ്ങള്‍ ചെയ്തിരുന്നുവെന്ന് മോഹന്‍ലാലും പറഞ്ഞിരുന്നു. മോഹന്‍ലാലും പ്രണവിന്റെ സിനിമ പ്രവേശം ആഗ്രഹിച്ചിരുന്നു എന്നതിന് തെളിവാണിത്.

സഹസംവിധാകനാകുന്നു

പ്രണവ് വീണ്ടും സിനിമയേക്കുറിച്ച് സംസാരിക്കുന്നത് അമ്മയോട് ആയിരുന്നു. ഇക്കുറി അഭിനയിക്കണം എന്നായിരുന്നില്ല പാപനാശം എന്ന സിനിമയില്‍ സഹസംവിധായകനാകുന്നു എന്നായിരുന്നു പറഞ്ഞത്. പ്രണവ് സിനിമ തിരഞ്ഞെടുത്തത് സുചിത്രയെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തയായിരുന്നു.

ഒന്ന് അഭിനയിച്ച് നോക്കിയാലോ???

സുചിത്രയോട് തന്നെയായിരുന്നു അഭിനയത്തേക്കുറിച്ച് പ്രണവ് വീണ്ടും പറഞ്ഞത്. ഒന്ന് അഭിനയിച്ച് നോക്കിയാലോ എന്നായിരുന്നു പ്രണവ് സുചിത്രയോട് ചോദിച്ചത്. മക്കള്‍ നല്ല തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സന്തോഷിക്കുന്ന ഏതൊരു അമ്മയേയും പോലെ പ്രണവിന്റെ ഈ ചോദ്യം തന്നെ സന്തോഷിപ്പിച്ചെന്ന് സുചിത്ര മോഹന്‍ലാല്‍ പറയുന്നു.

English summary
Pranav shares about his acting interest with his mother when Suresh Balaji's son did his debut movie. That leads to do Onnaman with Mohanlal as his childhood.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam