»   » പ്രണവിനെ ഏറ്റെടുത്ത് ആരാധകര്‍, മറ്റൊരു താരപുത്രനും ലഭിക്കാത്ത ഈ സ്വീകാര്യയ്ക്കു പിന്നില്‍ ?

പ്രണവിനെ ഏറ്റെടുത്ത് ആരാധകര്‍, മറ്റൊരു താരപുത്രനും ലഭിക്കാത്ത ഈ സ്വീകാര്യയ്ക്കു പിന്നില്‍ ?

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാപ്രവര്‍ത്തകരും പ്രേക്ഷകരും ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്കായി. പുനര്‍ജ്ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് സ്വന്തമാക്കിയ പ്രണവ് നായകനായി അരങ്ങേറാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ജിത്തു ജോസഫ് ചിത്രമായ ആദിയിലൂടെയാണ് അപ്പുവെന്ന പ്രണവ് സിനിമയില്‍ നായകനായി തുടക്കം കുറിക്കുന്നത്.

ആദിക്ക് ആദ്യ ക്ലാപ്പ് നല്‍കിയത് വിസ്മയ, പ്രണവും മോഹന്‍ലാലും തുടങ്ങുന്നു, ഒരേ വേദിയില്‍ നിന്ന് !!

അപ്പു എന്താവരുതെന്ന് മാത്രമാണ് ആഗ്രഹിച്ചത്, പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് !!

താരപുത്രന്‍മാരുടെ സിനിമാപ്രവേശനം സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഇതാദ്യമായാണ് സിനിമയ്ക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പേ തന്നെ ഒരു താരപുത്രന് ഇത്രയും ഹൈപ്പ് ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം, ഗോകുല്‍ സുരേഷ് ഇവരൊക്കെ പ്രണവിനും മുന്‍പേ അരങ്ങേറിയ താരപുത്രന്‍മാരാണ്. അപ്പോഴും പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്നത് പ്രണവിന്റെ സിനിമയെക്കുറിച്ച് അറിയാനായിരുന്നു.

മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു

സിനിമ ഇറങ്ങുന്നതിനും മുന്‍പേ തന്നെ താരമായി മാറുകയാണ് പ്രണവ് മോഹന്‍ലാല്‍. ആദ്യമായി നായകനാകുന്ന സിനിമ അണിയറയില്‍ തുടക്കം കുറിച്ചിരിക്കുന്നതിനിടയില്‍ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആകാംക്ഷയോടെ കാത്തിരുന്നു

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ മോഹന്‍ലാലിന്റെ മകന്റെ സിനിമാപ്രേവേശനത്തിനായി സിനിമാലോകം മാത്രമല്ല ആരാധകരും കാത്തിരിപ്പിലായിരുന്നു. മുന്‍പ് ബാലതാരമായെത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് തിരിച്ച് സിനിമയില്‍ തന്നെ എത്തുമെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് പ്രണവായിരുന്നു.

സിനിമ ഇറങ്ങുന്നതിനും മുന്‍പേ മികച്ച സ്വീകാര്യത

താരപുത്രന്‍മാരുടെ സിനിമാപ്രവേശനത്തിന് സ്വീകാര്യത ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും റിലീസിനും മുന്‍പേ തന്നെ തിരുത്തിക്കുറിക്കുകയാണ് പ്രണവ്. അത്രയ്ക്ക് പ്രതീക്ഷയോടെയാണ് പ്രണവിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഒടിയനും ആദിയും തുടങ്ങിയത് ഒരേ വേദിയില്‍

വിഎ ശ്രീകുമാര്‍ ചിത്രം ഒടിയനും ജിത്തു ജോസഫ് ചിത്രം ആദിയും തുടങ്ങിയത് ഒരേ വേദിയില്‍ വെച്ചായിരുന്നു. മകന്റെ ചിത്രത്തിനൊപ്പം അച്ഛനും പുതിയ തുടക്കം. എല്ലാത്തിനും സാക്ഷിയായി സുചിത്രയും വിസ്മയയും എത്തിയിരുന്നു. പ്രണവിന് വേണ്ടി ആദ്യം ക്ലാപ്പടിച്ചത് വിസ്മയയായിരുന്നു. മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ മികച്ച വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമാണ് ഒടിയന്‍.

റെക്കോര്‍ഡ് സൃഷ്ടിക്കാനൊരുങ്ങി പ്രണവ്

നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രണവ് റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവിന് ലഭിക്കുന്നത്. അച്ഛന്‍റെ പിന്‍ബലമില്ലാതെ തന്‍റേതായ ആരാധകരെ നേടിയെടുക്കാന്‍ താരപുത്രന് കഴിഞ്ഞിട്ടുണ്ട്.

നിശബ്ദമായി തുടങ്ങിയ ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ സിനിമയില്‍ അരങ്ങേറുന്നതിന് മുന്‍പ് അധികമാര്‍ക്കും അറിയില്ലായിരുന്നു. സെക്കന്‍ഡ് ഷോ ഇറങ്ങിയതിനു ശേഷമാണ് താരപുത്രനെ പ്രേക്ഷകരും ശ്രദ്ധിച്ചത്. നിശബ്ദമായ തുടക്കമായിരുന്നു ദുല്‍ഖറിന്റേത്. മമ്മൂട്ടിയുടെ പിന്‍ബലത്തില്‍ സിനിമയില്‍ തുടക്കം കുറിച്ച ദുല്‍ഖര്‍ പിന്നീട് സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു.

വില്ലന്റെ പോസ്റ്ററില്‍ ആദി

നീണ്ട ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമയായ വില്ലന്‍ റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്. റിട്ടയേര്‍ഡ് പോലീസ് ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് വില്ലന്റെ റിലീസിങ്ങിനായി. വില്ലന്റെ പോസ്റ്ററിനോടൊപ്പം തന്നെ പ്രണവിന്റെ ആദിയും കൂടി ചേര്‍ന്നപ്പോള്‍ അത് മലയാള സിനിമയിലെ നല്ലൊരു മുഹൂര്‍ത്തമായി കൂടി മാറുകയാണ്.

ദുല്‍ഖറിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പ്രണവ്

വളരെ മുന്‍പേ തന്നെ പ്രണവിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രണവിനും മുന്‍പേ നായകനായി തുടക്കം കുറിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. ആദ്യ ചിത്രത്തില്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച ചിത്രങ്ങളാണ് ഡിക്യുവിനെ തേിയെത്തിയത്. ദുല്‍ഖറിന്റെ കരിയറില്‍ മികച്ച വിജയം സമ്മാനിച്ച സി ഐഎയുടെ റെക്കോര്‍ഡ് അനായാസേന പ്രണവ് തകര്‍ക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

സമ്മര്‍ദ്ദത്തിലാണെന്ന് സംവിധായകന്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ആശങ്കയുണ്ടെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. ആരാധകരുടെ പ്രതീക്ഷയ്ക്കനുസരിച്ച് സിനിമ ഒരുക്കാനാണ് ശ്രമിക്കുന്നത്. നായകനായി അരങ്ങേറുന്ന പ്രണവിന് വന്‍ആരാധക പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

English summary
Pranav Mohanlal getting huge fans support.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam