പ്രണവ് മോഹന്‍ലാലിന് തല അജിത്തുമായി ഒരു ബന്ധമുണ്ട്.. എന്താണെന്ന് അറിയാമോ...?
നാളെ, റിപ്പബ്ലിക് ദിനത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന ആദി എന്ന ചിത്രം തിയേറ്ററിലെത്തുകയാണ്. സിനിമാ രംഗത്തെ പലരും നടനും സിനിമയ്ക്കും ആശംസകളുമായി എത്തി. മമ്മൂട്ടി, ദുല്‍ഖര്‍, പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍ അങ്ങനെ നീളുന്നു പ്രണവിനെ വാഴ്ത്തുന്നവരുടെ നിര.
എന്നാല്‍ പ്രണവ് മാത്രം തന്റെ സിനിമയെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പ്രമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. ഇവിടെയാണ് താരപുത്രന്‍ തല അജിത്തുമായി ബന്ധപ്പെടുന്നത്. തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത്ത് തന്റെ സിനിമാ പ്രമോഷന് വേണ്ടി ഒരു ചാനലിലും കയറി ഇറങ്ങാറില്ല

പ്രണവിനെ പുകഴ്ത്തുന്നവര്‍
ആദി എന്ന ചിത്രത്തെ കുറിച്ചും പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രനെ കുറിച്ചുമുള്ള സംസാരമാണ് സെലിബ്രിറ്റികള്‍ക്കിടയില്‍. പ്രണവിന് സോഷ്യല്‍ മീഡിയയിലും ചാനലുകളിലും ആശംസകള്‍ ഒഴുകുന്നു. പക്ഷെ പ്രണവ് മാത്രം ഒന്നും മിണ്ടുന്നില്ല.

ചാനല്‍ പ്രമോഷനില്ല
സിനിമയുടെ പ്രമോഷന് പൊതുവെ താരങ്ങള്‍ ചാനലുകളില്‍ അഭിമുഖം നല്‍കുകയും മറ്റും ചെയ്യാറുണ്ട്. എന്നാല്‍ അതിനൊന്നും പ്രണവ് ഒരുക്കമല്ല. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം, ആദിയില്‍ അഭിനയിച്ച മറ്റ് താരങ്ങള്‍ കോമഡി സൂപ്പര്‍നൈറ്റ് പോലുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഇല്ല
പ്രണവ് ഒരു സോഷ്യല്‍ മീഡിയ പേജിലും അക്കൗണ്ട് തുറന്നിട്ടില്ല. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലൂടെ തന്റെ സിനിമ കാണണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല.. മറ്റാരുടെയും പേജിലൂടെ ലൈവ് ചാറ്റിങിനായി വന്നിട്ടുമില്ല.

യാത്രയ്ക്ക് ബാഗ് റെഡി
ആദിയുടെ ഷൂട്ടിങ് കഴിഞ്ഞതോടെ പ്രണവ് ഫ്രീ ആയി. ഒരു സമ്മര്‍ദ്ദവും തലയില്‍ കയറ്റാതെ പ്രണവ് തന്റെ അടുത്ത യാത്രയ്ക്കുള്ള ബാഗ് പാക്ക് ചെയ്തു എന്നാണ് അറിയുന്നത്. യാത്രയോടും വായനയോടും അത്രയേറെ താത്പര്യമുള്ള പ്രണവ് ഇനിയൊരു യാത്ര കഴിഞ്ഞു വന്നിട്ടേ അടുത്ത ചിത്രത്തെ കുറിച്ച് ആലോചിക്കുകയുള്ളൂവത്രെ

അജിത്ത് അങ്ങനെയാണ്
തല അജിത്ത് അങ്ങനെയാണ്. സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ജോലിയാണ്. അത് കാണണം എന്നത് ആളുകളുടെ ഇഷ്ടമാണ് എന്നതാണ് അജിത്തിന്റെ ലൈന്‍. എന്നാല്‍ തുടക്കകാലത്തിലൊക്കെ അജിത്ത് ധാരാളം അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അഭിമുഖങ്ങള്‍ മാത്രമല്ല, അവാര്‍ഡ് ഷോകള്‍ പോലും വേണ്ട എന്ന് വച്ചു മാറി നിന്നു.


Click it and Unblock the Notifications