പിറന്നാള്‍ ദിനത്തില്‍ പ്രണവിന് ലഭിച്ച കിടിലന്‍ സര്‍പ്രൈസ്, മോഹന്‍ലാലിനും സന്തോഷമായി! കാണൂ!

മോഹന്‍ലാലും സുചിത്രയും ഇവരുടെ അടുത്ത സുഹൃത്തുക്കളും പ്രണവിന്റെ രണ്ടാമത്തെ സിനിമയുടെ പൂജയ്‌ക്കെത്തിയിരുന്നു. ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. നോട്ട് എ ഡണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോട് കൂടിയാണ് സിനിമ ഇറങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

 പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ്

പ്രണവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായിരുന്നു വെള്ളിയാഴ്ച. ആരാധകരും സുഹൃത്തുക്കളുമായി നിരവധി പേരായിരുന്നു ഈ താരപുത്രന് ആശംസ അറിയിച്ച് രംഗത്തുവന്നത്. മോഹന്‍ലാലിനെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു ഇന്നലെ. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ നീരാളി എത്തുന്നു, അന്ന് തന്നെ അപ്പുവിന്റെ പിറന്നാളും. താരകുടുംബത്തിന് ഇത് ശരിക്കും ആഘോഷത്തിന്റെ നാളുകളായിരുന്നു. പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസുകളെക്കുറിച്ചറിയാനായിട്ടായിരുന്നു ആരാധകര്‍ കാത്തിരുന്നത്.

ആരാധകര്‍ക്ക് സന്തോഷമായി

ആരാധകര്‍ക്ക് സന്തോഷമായി

നായകനായി അരങ്ങേറുന്ന ആദ്യസിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പ്രണവിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ശക്തമായ പിന്തുണയോടെയാണ് ഈ താരപുത്രന്‍ തുടക്കം കുറിച്ചത്. ബാലതാരമായി വിസ്മയിപ്പിച്ച താരപുത്രന്‍ നായകനായപ്പോഴും അതേ പ്രകടനം നിലനിര്‍ത്തിയിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യ മികവായിരുന്നു ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിറന്നാള്‍ ദിനത്തില്‍ ലഭിച്ച സര്‍പ്രൈസില്‍ ആരാധകര്‍ സംതൃപ്തരാണ്.

ആവേശത്തോടെ കാത്തിരിക്കുന്നു

ആവേശത്തോടെ കാത്തിരിക്കുന്നു

ഇരുപത്തൊന്നാം നൂറ്റാണ്ടിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ആദിയുമായി ഒരു ബന്ധവുമില്ലാത്ത സിനിമയുമായാണ് തങ്ങളെത്തുന്നതെന്ന് സംവിധായകന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനൊപ്പം പ്രണവും കൈകോര്‍ക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ ത്രില്ലിലായിരുന്നു.

ആദിക്ക് ശേഷമുള്ള സിനിമ

ആദിക്ക് ശേഷമുള്ള സിനിമ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് ഈ താരപുത്രന്‍ നായകനായി തുടക്കം കുറിച്ചത്. അദ്ദേഹത്തിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിച്ച പരിചയവുമായാണ് പ്രണവ് നായകനായത്. സംവിധായകന്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും ക്ഷണനേരം കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ പ്രണവിന് കഴിഞ്ഞിരുന്നു. ആദിയായി അസാമാന്യ അഭിനയ മികവ് പുറത്തെടുത്തില്ലെങ്കിലും പാര്‍ക്കൗറിലൂടെ പ്രണവ് ശരിക്കും വിസ്മയിപ്പിച്ചിരുന്നു.

സിനിമയില്‍ തുടരാനുള്ള തീരുമാനം

സിനിമയില്‍ തുടരാനുള്ള തീരുമാനം

ആദ്യ സിനിമ റിലീസ് ചെയ്തതിന് ശേഷമാണ് താന്‍ അടുത്ത സിനിമയെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നായിരുന്നു പ്രണവ് പറഞ്ഞത്. താരപുത്രന്റെ സിനിമാഭാവിയെക്കുറിച്ച് മോഹന്‍ലാലിനും സുചിത്രയ്ക്കും ആശങ്കയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്നും പ്രണവ് വ്യക്തമാക്കിയിരുന്നു. ആദി കേരളക്കര കീഴടക്കിയതിന് ശേഷമാണ് താരപുത്രന്‍ സിനിമയില്‍ തുടരാന്‍ തീരുമാനിച്ചത്.

മോഹന്‍ലാലിന്റെ പിന്തുണ

മോഹന്‍ലാലിന്റെ പിന്തുണ

മകന്‍ സിനിമയില്‍ അരങ്ങേറുന്നതില്‍ അങ്ങേയറ്റം സന്തോഷിച്ചിരുന്നു മോഹന്‍ലാല്‍. താരപുത്രനെന്ന ലേബലില്‍ത്തന്നെയാണ് പ്രണവ് അരങ്ങേറിയത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി അദ്ദേഹം എപ്പോഴും അപ്പുവിനൊപ്പമുണ്ടായിരുന്നു. മോഹന്‍ലാലും സുചിത്രയും എന്ത് പറയുമെന്ന ആശങ്ക ഇടയ്ക്ക് തന്നെ അലട്ടിയിരുന്നുവെന്ന് സംവിധായകനും പറഞ്ഞിരുന്നു. മാത്രമല്ല ആദിയില്‍ മോഹന്‍ലാലായിത്തന്നെ അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു.

ലാളിത്യമാര്‍ന്ന പെരുമാറ്റവും ജീവിതരീതിയും

ലാളിത്യമാര്‍ന്ന പെരുമാറ്റവും ജീവിതരീതിയും

താരപുത്രന്റെതായ യാതോരുവിധ തലക്കനമോ ജാഡയോ ഇല്ലാതെയാണ് പ്രണവ് ജീവിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും തന്റേതായ രീതിയിലാണ് താരം കാര്യങ്ങളെ സമീപിക്കുന്നത്. മക്കള്‍ക്ക് പരമാവധി സ്വാതന്ത്യം നല്‍കിയാണ് താരദമ്പതികള്‍ അവരെ വളര്‍ത്തിയത്. പഠനത്തിനിടയില്‍ യാത്രയെന്ന താല്‍പര്യവുമായി പ്രണവ് നീങ്ങിയപ്പോള്‍ താരകുടുംബം പിന്തുണച്ചിരുന്നു. ലളിതമായ ജീവിതശൈലിയിലൂടെ നേരത്തെ തന്നെ പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു ഈ താരപുത്രന്‍.

പ്രണവിന് ലഭിച്ച സര്‍പ്രൈസ് , കാണൂ

പ്രണവിന് ലഭിച്ച പിറന്നാള്‍ സര്‍പ്രൈസ് കാണേണ്ടേ? കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X