ചെറുപ്പക്കാര്‍ പ്രണവിനെ കണ്ട് പഠിക്കണമെന്ന് ജീത്തു ജോസഫ്

By Aswathi

ദുല്‍ഖര്‍ സല്‍മാന മലയാള സിനിമയിലേക്ക് കാലെടുത്തു വച്ചപ്പോള്‍ എല്ലാവരും പ്രണവ് മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി കാത്തിരുന്നു. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ചുകൊണ്ട് പ്രണവ് വന്നു, ക്യാമറയ്ക്ക് പിന്നിലേക്ക്. പാപനാശം എന്ന കമല്‍ ഹസന്‍ ചിത്രത്തിന് ജീത്തു ജോസഫിന്റെ സഹായിയായിരുന്നു പ്രണവിന്റെ രണ്ടാം വരവ്. കമല്‍ ഹസനും ജീത്തു ജോസഫിനുമൊക്കെ പ്രണവിനെ കുറിച്ച് നല്ല അഭിപ്രായമാണ്.

എന്നാല്‍ പ്രണവ് മോഹന്‍ലാല്‍ എന്ന ഭാവിയിലെ സംവിധായകനെ കുറിച്ച് പറയാന്‍ ജീത്തു ജോസഫിന് മാത്രമേ കഴിയൂ. ജീത്തുവിന്റെ അഭിപ്രായത്തില്‍ പ്രണവ് മോഹന്‍ലാലിന് ഒരു സംവിധായകനാകാനുള്ള എല്ലാ കലിബറും ഉണ്ട്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജീത്തു ജോസഫ് പ്രണവ് മോഹന്‍ലാല്‍ എന്ന സഹ സംവിധായകനെയും സംവിധായകനെയും കുറിച്ച് പറഞ്ഞത്.

pranavmohanlal-jeethu-joseph

ജീത്തു ജോസഫിനെ നേരില്‍ കണ്ടപ്പോള്‍ പ്രണവ് പറഞ്ഞത് സംവിധാനം പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നാണ്. അങ്ങനെയാണ് പാപനാശത്തിന്റെ സെറ്റില്‍ പ്രണവ് എത്തിയത്. അതിന് ശേഷം സ്വാഭാവികമായും ലൈഫ് ഓഫ് ജോസൂട്ടിയുടെ സെറ്റിലും പ്രണവ് തന്നെ എത്തി. ഇനി അടുത്ത സിനിമയില്‍ ഉണ്ടാവുമോ എന്ന് തീരുമാനിക്കേണ്ടത് പ്രണവ് ആണെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

പ്രണവിന്റെ സ്വപ്‌നങ്ങള്‍ എന്താണെന്ന് പറയേണ്ടത് ഞാനല്ല. സംവിധായകനാകാന്‍ പ്രണവ് സന്നദ്ധനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷെ മികച്ചൊരു സംവിധായകനാകാനുള്ള കാലിബര്‍ പ്രണവിനുണ്ട്. കൃത്യമായ കാഴ്ചപ്പാടും ചിന്താഗതിയുമുള്ള ചെറുപ്പക്കാരനാണ് പ്രണവ്. പരിചയമുള്ളവരോടെല്ലാം പ്രണവിനെ കണ്ട് പഠിക്കണം എന്ന് പറയാനും എനിക്ക് മടിയില്ല. ചെറുപ്പക്കാര്‍ കണ്ട് പഠിക്കേണ്ട പല ക്വാളിറ്റികളും പ്രണവിലുണ്ട്- ജീത്തു ജോസഫ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X