»   » മണിരത്‌നത്തിനൊപ്പം പ്രണവ് മോഹന്‍ലാലെത്തുന്നു?

മണിരത്‌നത്തിനൊപ്പം പ്രണവ് മോഹന്‍ലാലെത്തുന്നു?

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മകന്‍ സിനിമയിലേക്കെത്തിയപ്പോള്‍ എല്ലാവരും അന്വേഷിച്ചത് മോഹന്‍ ലാലിന്റെ മകന്‍ എന്നു വരും എന്നായിരുന്നു. ദുല്‍ഖര്‍ സിനിമയിലെത്തി. ഏഴെട്ട് സിനിമകളിലൂടെ തന്നെ സ്വന്തം പേരിലറിയപ്പെടാനും തുടങ്ങി എന്ന് മാത്രമല്ല, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് വാപ്പയ്‌ക്കൊപ്പമെത്തി നില്‍ക്കുകയും ചെയ്യുന്നു. അപ്പോഴും മോഹന്‍ ലാലിന്റെ മകന്‍ പ്രണവിനെ കുറിച്ചൊന്നും പറഞ്ഞ് കേട്ടില്ല.

ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അഭിനയിച്ച കൊച്ചുപ്രണവിനെ മാത്രമെ ഇപ്പോഴും എല്ലാവര്‍ക്കുമറിയൂ. അതിന് ശേഷം മേജര്‍ രവിയും അമനക്കരയും ഒന്നിച്ച് സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തിലും ബാലതാരമായി പ്രണവെത്തിയിരുന്നു. അതിലൂടെയെല്ലാം തനിക്കും അഭിനയിക്കാനുള്ള അച്ഛന്റെ കഴിവ് പകര്‍ന്ന് കിട്ടിയെന്ന് പ്രണവ് തെളിയിക്കുകയായിരുന്നു.

Pranav Mohanlal

കുട്ടിപ്രണവ് വലുതായി, ഇനി നായക വേഷത്തിലെത്തുന്നു. തമിഴില്‍ ഒരുപറ്റം ഹിറ്റുകള്‍ സമ്മാനിച്ച മണിരത്‌നത്തിന്റെ ചിത്ത്രതിലൂടെയാണ് പ്രണവ് സിനിമയിലേക്കെത്താന്‍ ഒരുങ്ങുന്നത്. പ്രണവ് മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഇതിനെകുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

എന്തായാലും പഴയകാല താരങ്ങളായ കാര്‍ത്തിക്കിന്റെ മകന്‍ ഗൗതം കാര്‍ത്തിക്കിനെയും രാധയുടെ മകള്‍ തുളസിയെയും കടല്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിച്ച മണിരത്‌നം പ്രണവ് മോഹന്‍ ലാലിനെയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം.

English summary
Latest buzz is that Tamil director Mani Ratnam is all set to cast Pranav Mohanlal in his next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam