വിനീത് വീണ്ടും സംവിധായകനാവുന്നു!! നായകൻ പ്രണവ് മോഹൻലാൽ, നായിക കീർത്തി സുരേഷ്
Recommended Video
നടൻ,ഗായകൻ, സംവിധായകൻ എന്നിങ്ങനെ സിനിമയിലെ എല്ലാമേഖലയിലും തന്റേതായ കൈയൊപ്പ് പതിപ്പിച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. വളരെ പെട്ടെന്ന് തന്നെ സിനിമയിൽ തന്റേതായ ഇടം നേടാനും വിനീതിന് കഴിഞ്ഞിരുന്നു. യുവ സംവിധായകൻ എന്നുള്ള ലേബൽ വളരെ പെട്ടെന്ന് തന്നെ വിനീതിന് ലഭിക്കുകയും ചെയ്തു.
മലർവാടി ആട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്റെ സ്വർഗ രാജ്യം എന്നീ ചിത്രങ്ങൾക്ക് ശേഷം വിനീത് വീണ്ടും സംവിധായകൻ കുപ്പായമണിയുകയാണ്. നാല് വർഷങ്ങൾക്ക് ശേഷമാണ് വിനീത് വീണ്ടും സംവിധായകനാകുന്നത്. വിനീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായികനായി എത്തുന്നത്രേ.

വിനീതിന്റെ ചിത്രത്തിൽ പ്രണവിന് നായികയായി എത്തുന്നത് കീർത്തി സുരേഷാണത്രേ. എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. എന്നാൽ സിനിമയെ കുറിച്ച് പ്രണവും വിനീതും തമ്മിൽ ചർച്ച നടത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സിനിമയെ കുറിച്ചുള്ള മറ്റുള്ള വിവരം ലഭ്യമല്ല.

2015 വിഷു റിലീസായിട്ടായിരുന്നു ജേക്കാബിന്റെ സ്വർഗ്ഗ രാജ്യം തിയേറ്ററുകളിൽ എത്തിയത് . ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിനു ശേഷം പുറത്തു വരുന്ന വീനീത് ചിത്രമായിരിക്കും ഇതും. വിഷു റിലീസായിട്ടാകും ഈ ചിത്രവും പുറത്തു വരുന്നത്. 2020 വിഷുവിനാണ് പ്രണവ്- വിനീത് ചിത്രം പ്രതീക്ഷിക്കുന്നത്.

വിനീത് സംവിധാനത്തിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് . വിനീത് പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച തണ്ണീർ മത്തൻ ദിനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രത്തെയാണ് വിനീത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രവി പത്മനാഭൻ എന്ന അധ്യപകനെയാണ് ചിത്രത്തിൽ വിനീത് അവതരിപ്പിച്ചത്. പ്ലസ്ടു സ്കൂൾ കാലഘട്ടത്തിലെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരയ്ക്കാർ എന്നീ ചിത്രങ്ങൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. എന്നാൽ ചിത്രം വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നില്ല.


Click it and Unblock the Notifications











