പ്രണയാതുരനായി പ്രണവ് മോഹന്‍ലാല്‍! താരപുത്രന്‍ രണ്ടും കല്‍പ്പിച്ചുള്ള വരവാണ്! അച്ചായന്‍ വിയര്‍ക്കും!

Recommended Video

പ്രണയാതുരനായി പ്രണവ് മോഹന്‍ലാല്‍!

ആദിയിലൂടെ നായകനായെത്തിയ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പ്രണവിന്റെ മാത്രമല്ല അരുണ്‍ ഗോപിയുടെയും രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. തുടക്കം മുതലേ തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിംഗ് അടുത്തിടെയാണ് പൂര്‍ത്തീകരിച്ചത്. സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി താരപുത്രന്‍ ചെന്നൈയിലേക്ക് പോയിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. അതിന് പിന്നാലെയായാണ് സംവിധായകന്‍ പുതിയൊരു പോസ്റ്റര്‍ കൂടി പങ്കുവെച്ചത്. നായികയായ റേച്ചല്‍ ഡേവിഡിനൊപ്പം നില്‍ക്കുന്ന പ്രണവിനെയാണ് ഇത്തവണത്തെ പോസ്റ്ററില്‍ കാണുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പോസ്റ്റര്‍ വൈറലായി മാറിയിരുന്നു. ജനുവരി 25 ന് സിനിമ റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. നിവിന്‍ പോളി ചിത്രമായ മിഖായേലും ഇതേ ദിനത്തില്‍ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുതിയ പോസ്റ്റര്‍

പുതിയ പോസ്റ്റര്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സയ ഡേവിഡ് എന്ന റേച്ചൽ ഡേവിഡ് സിനിമയില്‍ തുടക്കം കുറിക്കുകയാണ്. മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന സിനിമയ്ക്ക് പീറ്റർ ഹെയ്ൻ ആണ് ആക്ഷനൊരുക്കിയത്. ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ. സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. അരുണ്‍ ഗോപിയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. നായികയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ഇത്തവണ പുറത്തുവിട്ടത്.

സര്‍ഫറുമായി ഞെട്ടിക്കും

സര്‍ഫറുമായി ഞെട്ടിക്കും

ആദിയില്‍ അസാമാന്യ അഭിനയമികവ് പുലര്‍ത്തിയില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലൂടെയായിരുന്നു പ്രണവ് ഞെട്ടിച്ചത്. കുട്ടിക്കാലം മുതലേ തന്നെ സാഹസികതയോട് ഭ്രമമുള്ള താരപുത്രന്‍ പാര‍ക്കൗര്‍ അഭ്യസിച്ചിരുന്നു. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത ആക്ഷനുമായെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബോക്സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് സിനിമ സ്വന്തമാക്കിയത്. പാര്‍ക്കൗറിലൂടെ ഞെട്ടിച്ച പ്രണവ് ഇത്തവണ സര്‍ഫറുമായാണ് എത്തുന്നത്. തിരമാലകള്‍ക്കിടയിലൂടെ നടത്തുന്ന സാഹസികതയുമായാണ് ഇത്തവണ പ്രണവ് എത്തുന്നത്. അതെങ്ങനെയായിരിക്കുമെന്നറിയനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അഡാര്‍ ലുക്ക് തന്നെ

അഡാര്‍ ലുക്ക് തന്നെ

പ്രണവ് മോഹന്‍ലാലിന്‍റെ ലുക്കായിരുന്നു ഈ സിനിമയുടെ മറ്റൊരു ആകര്‍ഷണം. സര്‍ഫര്‍ രംഗങ്ങള്‍ മാത്രമല്ല പ്രണവിന്‍റെ അഡാര്‍ ലുക്കും ചിത്രത്തിന് മാറ്റുകൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. മോഹന്‍ലാലിനെ അനുകരിക്കുന്ന തരത്തില്‍ ഇതെന്‍റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ് എന്ന ഡയലോഗുമായാണ് താരപുത്രനെത്തിയത്. സിനിമയുടെ ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ലുക്കില്‍ മാത്രമല്ല അഭിനയത്തിലൂടെയും ഇത്തവണ പ്രണവ് ഞെട്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പതിവില്‍ നിന്നും വ്യത്യസ്തമായി റൊമാന്‍റിക് രംഗങ്ങളും സിനിമയിലുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അച്ചായനും താരപുത്രനും ഏറ്റുമുട്ടിയാല്‍

അച്ചായനും താരപുത്രനും ഏറ്റുമുട്ടിയാല്‍

ഇതുവരെ കണ്ടതൊന്നുമല്ല ഇനി വരാനിരിക്കുന്നതെന്നാണ് യഥാര്‍ത്ഥ പോരാട്ടമെന്നാണ് നിവിന്‍ പോളിയുടേയും പ്രണവ് മോഹന്‍ലാലിന്റേയും ആരാധകര്‍ പറയുന്നത്. ജനുവരി 25നാണ് ഇരുവരും സിനിമകളുമായെത്തുന്നത്. ഹനീഫ് അദേനി നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന മിഖായേലും പ്രണവ് മോഹന്‍ലാല്‍ അരുണ്‍ ഗോപി ടീമിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമാണ് ഇത്തവണ റിപ്ലബിക്കിന് മുന്നോടിയായെത്തുന്നത്. പോയ വര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു പ്രണവ് ഏറ്റുമുട്ടിയത്.

നായകനായി അരങ്ങേറിയപ്പോള്‍

നായകനായി അരങ്ങേറിയപ്പോള്‍

ബാലതാരമായി മികച്ച സ്വീകാര്യതയും സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയ പ്രണവ് എന്നാണ് നായകനായി അരങ്ങേറുന്നതെന്നറിയാനായി കാത്തിരിപ്പിലായിരുന്നു സിനിമാലോകവും ആരാധകരും. മുന്‍നിര സംവിധായകരുള്‍പ്പടെ നിരവധി പേര്‍ ഈ താരപുത്രനെ തേടിയെത്തിയിരുന്നുവെങ്കിലും അപ്പോഴൊന്നും അഭിനയത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആദിയിലൂടെ നായകനായി അരങ്ങേറുകയാണെന്ന കാര്യത്തെക്കുറിച്ച് താരപുത്രന്‍ സ്ഥിരീകരിച്ചത്. അസാമാന്യ അഭിനയമികവില്ലെങ്കിലും പാര്‍ക്കൗറിലെ മികവായിരുന്നു ആദിയുടെ പ്രധാന പ്രത്യേകത. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാനും പ്രണവ് സമ്മതിച്ചിരുന്നില്ല.

നിവിനെ വെട്ടുമോ?

നിവിനെ വെട്ടുമോ?

പോയവര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു പ്രണവ് എത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദി തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ബാലതാരമായി ഈ താരപുത്രന്‍ നേരത്തെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. എന്നായിരിക്കും നായകനായെത്തുന്ന സിനിമയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പോയ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദിയും ഇടം പിടിച്ചിട്ടുണ്ട്. ആദിയോടൊപ്പം പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിന് കഴിഞ്ഞിരുന്നില്ല.

സംവിധായകന്‍റെ പോസ്റ്റ് കാണാം

സംവിധായകന്‍ അരുണ്‍ ഗോപിയുടെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X